India

കൂറുമാറൽ; രാജ്യസഭാ വോ​െട്ടണ്ണൽ​ തെര.കമ്മീഷ​െൻറ തീരുമാനത്തിന്​ ശേഷം

keralanews counting of rajyasabha votes is after the decision of election commission
അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും കൂറുമാറ്റം. രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറി ബി.ജെ.പിക്ക് വോട്ട് ചെയ്തുവെന്നാരോപിച്ച് കോൺഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കോൺഗ്രസ് എം.എൽ.എ ബി.ജെ.പിക്ക് വോട്ട് ചെയ്ത ശേഷം സഭയിലുണ്ടായിരുന്ന അമിത് ഷാക്ക് ബാലറ്റ് കാണിച്ചു കൊടുത്തുവെന്നാണ് ആരോപണം. കൂറുമാറിയ എം.എൽ.എമാരുടെ വോട്ട് റദ്ദാക്കണമെന്നുംകോൺഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷെൻറ തീരുമാനം വന്ന ശേഷമേ വോെട്ടണ്ണൽ ആരംഭിക്കൂ.അതേസമയം, ബി.ജെ.പിയുടെ ബീഹാറിലെ സഖ്യകക്ഷിയായ ജെ.ഡി.യുവിന്‍റെ ഏക എം.എല്‍.എ ബി.ജെ.പിയെ കൈവിട്ട് അഹ്മദ് പട്ടേലിന് വോട്ട് ചെയ്തു. എന്‍.സി.പിയുടെ രണ്ട് എം.എല്‍.എമാരില്‍ ഒരാള്‍ ബി.ജെ.പിക്കും മറ്റൊരാള്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്തു. ശങ്കര്‍ സിങ് വഗേലയുള്‍പ്പെടെയുള്ള അഞ്ച് കോണ്‍ഗ്രസ് വിമതര്‍ ബി.ജെ.പിയെ പിന്തുണച്ചുവെങ്കിലും ജെ.ഡി.യു – എന്‍.സി.പി എം.എല്‍.എമാരുടെ പിന്തുണയോടെ അഹമ്മദ് പട്ടേലിന് വിജയിക്കാനുള്ള 45 വോട്ട് ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദം.ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബി.ജെ.പിയിലേക്ക് കൂറുമാറിയ മുന്‍ കോണ്‍ഗ്രസ് നേതാവ് ബല്‍വന്ത്‌സിങ് രാജ്പുത്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരാണ് ഗുജറാത്ത് നിയമസഭയില്‍ നിന്നും രാജ്യസഭയിലേക്ക് വോട്ടു തേടിയത്.
Previous ArticleNext Article