റാഞ്ചി:നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ തുടങ്ങി.24 ജില്ലാ ആസ്ഥാനങ്ങളിലായി രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.മഹാസഖ്യവും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.ആദ്യ ഫലസൂചനകളില്‍ ജെ.എം.എം- കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യത്തിന് നേരിയ മുൻതൂക്കമുണ്ട്.വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോൾ കോണ്‍ഗ്രസ്-ജെഎംഎം സഖ്യത്തിന് 37ഉം എന്‍ഡിഎയ്ക്ക് 34 ഉം സീറ്റുകളിലാണ് ലീഡ് ഉള്ളത്. മറ്റുള്ളവര്‍ 10 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്ര, ഹരിയാ നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടി ജാര്‍ഖണ്ഡില്‍ ഭരണം നിലനിര്‍ത്തി മറികടക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. എന്നാല്‍, പൗരത്വനിയമത്തിനെതിരെയുളള പ്രതിഷേധത്തില്‍ ജനവിധി എത്തരത്തിലാകുമെന്ന ആശങ്കയിലാണ് പാര്‍ട്ടി.ഹേമന്ത് സോറന്‍ നയിക്കുന്ന ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസും ആര്‍.ജെ.ഡി.യും. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ മുന്‍തൂക്കം ഈ മുന്നണിക്കാണ്.81 അംഗ നിയമസഭയില്‍ 41 എം.എല്‍.എമാരാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. തൂക്ക് മന്ത്രിസഭയാകുമെങ്കില്‍ പ്രാദേശിക പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപികരണത്തില്‍ നിര്‍ണായകമാകും.
India, News
ജാർഖണ്ഡിൽ വോട്ടെണ്ണൽ ആരംഭിച്ചു;ബിജെപി-മഹാസഖ്യം ഇഞ്ചോടിഞ്ച് പോരാട്ടം
Previous Articleജനുവരി എട്ടിന് ബാങ്ക് പണിമുടക്ക്