Kerala

കെ.എം.ഷാജിയുടെ അഴിമതി കേസ്​;അഴീക്കോട്​ സ്​കൂളില്‍ വിജിലന്‍സ്​ പരിശോധന നടത്തി

keralanews corruption case against k m shaji vigilance examination in azhikkode school

കണ്ണൂര്‍:പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കെ.എം. ഷാജി എം.എല്‍.എ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അഴീക്കോട് സ്കൂളില്‍ വിജലന്‍സ് പരിശോധന നടത്തി.ഡി വൈ എസ് പി വി മധുസുദന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. സ്കൂളില്‍ നിന്നുള്ള രേഖകള്‍ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വരവ് ചെലവ് കണക്കുകള്‍ രേഖപ്പെടുത്തിയ പുസ്തകങ്ങളാണ് വിജിലന്‍സ് പിടിച്ചെടുത്തത്. കേസില്‍ സ്കൂള്‍ മാനേജറെയും പ്രതിയാക്കുമെന്ന സൂചനയാണ് വിജിലന്‍സ് നല്‍കുന്നത്.ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് വിജിലന്‍സ് ഡി വൈ എസ് പി അറിയിച്ചു.കണ്ണൂര്‍ വിജിലന്‍സാണ് കേസ് അന്വേഷിക്കുന്നത്. എസ്പിക്കാണ് അന്വേഷണച്ചുമതല.കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭന്‍ നല്‍കിയ പരാതിയിലാണ് ഷാജിക്കെതിരെ അന്വേഷണം നടക്കുന്നത്. ഷാജി കോഴ വാങ്ങിയതായി ആദ്യം ആരോപണം ഉന്നയിച്ചത് പ്രാദേശിക മുസ്ലിം ലീഗ് നേതാക്കള്‍ തന്നെയായിരുന്നു. ഷാജി പണം വാങ്ങിയതായി അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് മുസ്ലീം ലീഗ് മുന്‍ നേതാവ് നൗഷാദ് പൂതപ്പാറയാണ് ആദ്യം വെളിപ്പെടുത്തിയത്.2013-14 കാലയളവില്‍ അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിക്കുന്നതിനു സ്കൂള്‍ മാനേജര്‍ മുസ്‌ലിം ലീഗ് പൂതപ്പാറ ശാഖാ കമ്മിറ്റിയെ സമീപിച്ചതായി പരാതിയില്‍ പറയുന്നു. സ്കൂള്‍ അനുവദിച്ചാല്‍ ഒരു ടീച്ചര്‍ തസ്തികയ്ക്ക് വാങ്ങുന്ന പണം കമ്മിറ്റി ഓഫിസിെന്‍റ കെട്ടിടം നിര്‍മിക്കാനായി നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടതായി പറയുന്നു.2014ല്‍ കോഴ്സ് അനുവദിെച്ചങ്കിലും പണം ഓഫീസ് നിര്‍മാണത്തിന് നല്‍കേണ്ടെന്ന് കെ.എം.ഷാജി സ്കൂള്‍ മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നത്രെ. ഇതേത്തുടര്‍ന്ന് ലീഗ് പ്രാദേശിക നേതൃത്വം പണം വാങ്ങുന്നതില്‍നിന്ന് പിന്തിരിഞ്ഞു. എന്നാല്‍, പ്ലസ്ടു അനുവദിച്ചതിന് ചെലവഴിച്ച തുകയെക്കുറിച്ച്‌ 2017ല്‍ സ്കൂള്‍ ജനറല്‍ ബോഡിയില്‍ അന്വേഷണം വന്നപ്പോഴാണ് 25 ലക്ഷം രൂപ സ്കൂള്‍ മാനേജ്മെന്‍റ് ഷാജിക്ക് നല്‍കിയെന്ന വിവരം പുറത്തറിയുന്നത്. 39 പേരടങ്ങുന്ന അഴീക്കോട് എജ്യുക്കേഷന്‍ സൊസൈറ്റിയാണ് സ്കൂള്‍ ഭരണം നടത്തുന്നത്. അവിടെ കണക്കില്‍പെടാത്ത 35 ലക്ഷത്തോളം രൂപ ലഭിച്ചതായി കാണിച്ചിട്ടുണ്ട്. ഈ തുക എവിടെ പോയെന്നു രേഖകളിലൊന്നും പറയുന്നില്ലെന്ന് വിജിലന്‍സിെന്‍റ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തുക ഷാജിക്ക് കൊടുത്തായി സൊസൈറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുെണ്ടന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.മുസ്ലിംലീഗ് അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, പഞ്ചായത്ത് സെക്രട്ടറി, ലീഗ് പൂതപ്പാറ ശാഖാ സെക്രട്ടറി തുടങ്ങിയവര്‍ കെ.എം.ഷാജി 25 ലക്ഷം രൂപ വാങ്ങിയതായി വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.

Previous ArticleNext Article