Kerala, News

കൊറോണ വൈറസ്;കാസർകോഡ് ജില്ലയിൽ രണ്ടുപേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

keralanews coronavirus two more people have been admitted to isolation ward in kasaragod district

കാസര്‍കോട്: കൊറോണ ലക്ഷണങ്ങളോടെ കാസര്‍കോട് ജില്ലയില്‍ രണ്ടുപേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.ഇവരുടെ സാംപിളുകളുടെ ഫലം വന്നിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ഡി.സജിത് ബാബു അറിയിച്ചു. നിലവില്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ സുഹൃത്തും ചൈനയില്‍നിന്നെത്തിയ ഒരാളുമാണ് ആശുപത്രിയിലുള്ളത്.12 പേരുടെ ഫലം കിട്ടാനുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കലക്ടര്‍ പറഞ്ഞു.കൊറോണ വൈറസ് ബാധിച്ച വിദ്യാർഥി ഉൾപ്പടെ 86 പേർ ജില്ലയിൽ നിരീക്ഷണത്തിലാണ്. ഇവരിൽ 83 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 5 പേരുടെ സാംപിളുകൾ പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ കൊറോണ വൈറസ് ബാധിച്ച വിദ്യാർഥിയുടെ സഹപാഠിയുടെ സാമ്പിൾ കൂടി ഉണ്ടെന്നാണ് വിവരം. കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 15 ഉപസമിതികളുടെ നേതൃത്വത്തിൽ പ്രവര്‍ത്തനം ഊർജ്ജിതമാക്കി.ജില്ലയിൽ 34 ഐസലോഷൻ മുറികൾ സജ്ജീകരിച്ചു.ജില്ലാ ആശുപത്രിയിൽ 18 ഉം ജനറൽ ആശുപത്രിയിൽ ഉം 12 സ്വകാര്യ ആശുപത്രിയിൽ 4 ഉം മുറികളാണ് സജ്ജീകരിച്ചത്. കൂടാതെ കാഞ്ഞങ്ങാട് ഡി.എം.ഒ ഓഫീസില്‍ അടിയന്തിര സാഹചര്യത്തെ നേരിടാന്‍ കണ്‍ട്രോള്‍ റൂം തുറന്നു. ചൈനയില്‍ നിന്ന് ജില്ലയില്‍ എത്തിയ മുഴുവന്‍ പേരും കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Previous ArticleNext Article