കണ്ണൂർ:കണ്ണൂരിൽ 3 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്നുമുതല്‍ ജില്ലാ കലക്ടര്‍ സുഭാഷ് ടി വി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുയിടങ്ങളില്‍ കൂട്ടംകൂടുന്നതും പൊതു പരിപാടികള്‍ സംഘടിപ്പിക്കുന്നതും കുറ്റമാണെന്ന് കലക്ടര്‍ വ്യക്തമാക്കി.ആരാധനാലയങ്ങളില്‍ കൂട്ടംകൂടാന്‍ പാടില്ല. ബീച്ചുകള്‍, ഹില്‍ സേ്‌റ്റേഷനുകള്‍, കോട്ടകള്‍ തുടങ്ങി ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലും സ്‌പോര്‍ട്‌സ് ക്ലബുകളിലും ജിമ്മുകളിലും പോകാന്‍ പാടില്ല.ഗള്‍ഫില്‍ നിന്നെത്തിയ മൂന്നുപേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് 12 പേർക്ക് കൂടി വൈറസ് ബാധ സ്ഥിതീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ഇവരെല്ലാം തന്നെ ഗള്‍ഫില്‍ നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ആറ് പേര്‍ കാസര്‍കോട്ടും മൂന്ന് പേര്‍ കണ്ണൂരും ബാക്കി കൊച്ചിയിലും ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 52 രണ്ടായി.ആകെ 53013 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 52785 പേർ വീടുകളിലാണ്. 228 പേർ ആശുപത്രികളിലാണ്.3716 സാമ്പിളുകൾ പുരിശോധനയ്ക്ക് അയച്ചു. 2566 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.കാസർകോട് ജില്ലയിലെ രോഗബാധിതരിൽ അഞ്ച് പേർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾ എറണാകുളത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളേജിലാണ്. കണ്ണൂരിലെ രോഗികളിൽ രണ്ട് പേർ തലശേരി ജനറൽ ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലുമാണ്. എറണാകുളത്തെ രോഗികളിൽ മൂന്ന് പേരും എറണാകുളം സര്‍ക്കാര്‍ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.