India, News

കൊറോണ;ഡ​ല്‍​ഹി​യി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍; അൻപതിലധികം ആളുകൾ ഒത്തുകൂടുന്നതിന് വിലക്ക്

keralanews corona virus tight control in delhi and ban for gathering more than 50 persons

ന്യൂഡൽഹി:കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് കർശന നിയന്ത്രണങ്ങളുമായി ഡൽഹി സർക്കാർ.വിവാഹ ചടങ്ങുകള്‍ ഒഴികെ 50 ആളുകളിലധികം ഒത്തുചേരുന്ന ചടങ്ങുകള്‍ പാടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നിര്‍ദ്ദേശിച്ചു. ഡല്‍ഹിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അവലോകന യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.പൊതുചടങ്ങുകളില്‍ നിന്നും ആളുകള്‍ കഴിവതും ഒഴിവാകണം. ശുചിത്വം പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. ജിമ്മുകള്‍, നൈറ്റ് ക്ലബുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ മാര്‍ച്ച്‌ 31 അടച്ചിടാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.ഷഹീന്‍ബാഗ് സമരത്തിനും നിയന്ത്രണങ്ങള്‍ ബാധകമായിരിക്കുമെന്നാണ് കേജരിവാള്‍ അറിയിച്ചത്.50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന മത, സാംസ്കാരിക പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.ജനങ്ങള്‍ക്ക് 14 ദിവസം നിരീക്ഷണത്തില്‍ കഴിയാനായി പണം കൊടുത്ത് താമസിക്കാന്‍ തരത്തില്‍ മൂന്നു ഹോട്ടലുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Previous ArticleNext Article