India, News

കൊറോണ വൈറസ് ബാധ;ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപേരെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി അധികൃതര്‍

keralanews corona virus threat two persons under observation in isolation ward missing authorities intensified investigation

ഭോപ്പാൽ:കൊറോണ വൈറസ് ബാധ ഉണ്ടെന്ന സംശയത്തെ തുടർന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപേരെ കാണാതായി.മധ്യപ്രദേശിലാണ് സംഭവം.വുഹാനില്‍ നിന്ന് ഛതര്‍പൂരിലേക്ക് എത്തിയ 20കാരനെയും ചൈനയില്‍ നിന്ന് മൂന്നു ദിവസം മുൻപ് ജബല്‍പൂരിലെത്തിയ മറ്റൊരു യുവാവിനെയുമാണ് കാണാതായത്.ചുമയും ജലദോഷവും തൊണ്ടവേദനയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുമായാണ് വുഹാനിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയായ യുവാവ് ഛതര്‍പൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്.കൊറോണയാണെന്ന സംശയത്തെ തുടർന്ന് ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ വൈദ്യപരിശോധനയ്ക്കായി സാമ്പിളുകൾ എടുക്കാന്‍ ഞായറാഴ്ച രാവിലെ എത്തിയപ്പോഴാണ് ഇയാളെ വാര്‍ഡില്‍ നിന്നും കാണാതായത്. ചൈനയില്‍ നിന്ന് മൂന്നു ദിവസം മുൻപ് ജബല്‍പൂരിലെത്തിയ യുവാവിനൊപ്പം വിമാനത്തിൽ സഞ്ചരിച്ചിരുന്ന ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും നിരീക്ഷണവിധേയമാക്കിയത്. തുടര്‍ന്ന് ഇയാളും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നു. ഇരുവരെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.

Previous ArticleNext Article