India, News

കൊറോണ വൈറസ് ബാധ;വുഹാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ള 250പേരെ തിരിച്ചെത്തിക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി ഇന്ത്യ

keralanews corona virus threat india intensifies the move to return 250persons including students trapped in china

ന്യൂഡൽഹി:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വുഹാനില്‍ കുടുങ്ങിയ  വിദ്യാര്‍ത്ഥികളടക്കമുള്ള 250പേരെ തിരിച്ചെത്തിക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി ഇന്ത്യ.വിദേശകാര്യ-വ്യോമയാന മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്. ചൈനീസ് അധികൃതരുടെ അനുമതി ലഭിച്ചാലുടന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനായി  പ്രത്യേക വിമാനം ചൈനയിലേക്ക് തിരിക്കും എന്ന് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. അതേസമയം ഇന്ത്യയുടെ നീക്കത്തിനെ അനുകൂലിച്ചുള്ള നിലപാടല്ല ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് വിവരം.ലോകാരോഗ്യ സംഘടന ഒഴിപ്പിക്കലിനെ അനുകൂലിക്കുന്നില്ലെന്നായിരുന്നു ഇന്ത്യയിലെ ചൈനീസ് അംബാസിഡറുടെ നിലപാട്.വിദ്യാര്‍ത്ഥികളെ രക്ഷിക്കാനായി ഇന്ത്യ നടപടിയെടുക്കുമ്പോഴും ഇന്ത്യന്‍ എംബസിയുടെ ഇടപെടലിന്‌ ശേഷവും തങ്ങള്‍ ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും രക്ഷിക്കണമെന്നും പറഞ്ഞ് കരയുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ പുറത്ത് വന്നിരുന്നു.

Previous ArticleNext Article