India, News

കൊറോണ വൈറസ്;വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രവിലക്കേര്‍പ്പെടുത്തി ഇന്ത്യ

keralanews corona virus india bans people from various countries

ന്യൂഡൽഹി:കൊറോണ വൈറസ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രവിലക്കേര്‍പ്പെടുത്തി ഇന്ത്യ. ഫ്രാന്‍സ്,ജര്‍മ്മനി,സ്‌പെയ്ന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് ഇന്ത്യ പുതുതായി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ വിസ അനുവദിച്ചവര്‍ ഇതുവരെ ഇന്ത്യയില്‍ എത്തിയില്ലെങ്കില്‍ അത്തരക്കാരുടെ വിസയും റദ്ദാക്കിയിട്ടുണ്ട്.2020 മാര്‍ച്ച്‌ മൂന്നിനൊ അതിനു മുൻപോ ജപ്പാൻ, ദക്ഷിണ കൊറിയ,ഇറ്റലി, ഇറാന്‍ പൗരന്മാര്‍ക്ക് അനുവദിച്ച ഇ-വിസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിസകളും റദ്ദാക്കിയിട്ടുണ്ട്. ഇതുവരെ ഇന്ത്യയില്‍ പ്രവേശിക്കാത്തവരുടെ വിസകളും റദ്ദാക്കിയിട്ടുണ്ട്.2020 ഫെബ്രുവരി 5-നോ അതിനു മുൻപോ വിസ ലഭിച്ച ചൈനയില്‍ നിന്നുള്ളവര്‍ക്കും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി ഒന്നുമുതല്‍ ചൈന, ഇറാന്‍, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള വിദേശ പൗരന്മാര്‍ക്കും ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.ലോകമെമ്പാടുമുള്ള 100 ല്‍ അധികം രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപകമായ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ താൽപര്യപ്പെടുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി.

Previous ArticleNext Article