Kerala, News

കൊറോണ വൈറസ്:പത്തനംതിട്ടയിൽ പത്തു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

keralanews corona virus in pathanamthitta the test results of ten people are negative

പത്തനംതിട്ട:കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് പത്തനംതിട്ടയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന പത്തു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്.രോഗലക്ഷണമുള്ള 24 പേരുടെ പരിശോധനാ ഫലത്തില്‍ ഇന്ന് ഉച്ചയ്ക്ക് ലഭിച്ചത് അഞ്ച് പേരുടെ ഫലമാണ്. ഇത് അഞ്ചും നെഗറ്റീവായിരുന്നു. വൈകുന്നേരത്തോടെ അഞ്ച് പേരുടെ കൂടി ഫലം ലഭിച്ചപ്പോള്‍ അവര്‍ക്കും വൈറസ് ബാധയില്ലെന്ന് തെളിഞ്ഞു. മാര്‍ച്ച് 10ന് സാമ്പിള്‍ അയച്ച 12 പേരുടെ ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ.പത്തനംതിട്ടയില്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന 28 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കലക്ടര്‍ പറഞ്ഞു. നിലവില്‍ ജില്ലയില്‍ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വലിയ അളവില്‍ പ്രാഥമിക സമ്പര്‍ക്കം ഉണ്ടായതിനാല്‍ കുറച്ച് ആളുകള്‍ കൂടി രോഗലക്ഷണങ്ങള്‍ കാണിച്ചേക്കാം. ഇങ്ങനെയുള്ളവരെ ആശുപത്രികളിലെ ഐസലേഷന്‍ വാര്‍ഡുകളിലേക്കു മാറ്റും.നിലവില്‍ 900 പേരാണ് ജില്ലയില്‍ വീട്ടില്‍ ഐസലേഷനില്‍ കഴിയുന്നത്. ഇവരില്‍ ചിലര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിനാല്‍ അവരുടെ ലിസ്റ്റ് തയ്യാറാക്കി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവര്‍ പുറത്തിറങ്ങുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.അതേസമയം കൊവിഡ് 19 സ്ഥിരീകരിച്ച രോഗികള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടതിനെ തുടര്‍ന്ന് 30പേര്‍ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

Previous ArticleNext Article