International, News

കൊറോണ വൈറസ്;ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി,1287 പേർ ചികിത്സയിൽ

keralanews corona virus death toll raises to 41 in china 1287 persons under treatment

ബെയ്‌ജിങ്‌:ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 41 ആയി. 1287 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. ഇതില്‍ 237 പേരുടെ നില അതീവ ഗുരുതരമാണെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത.വൈറസ് ബാധ വ്യാപകമാകുന്നതിനെ തുടര്‍ന്ന് ചൈനീസ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനീസ് വന്‍മതിലിന്റെ ബാഡാലി ഭാഗവും ഷാങ്ഹായിയിലെ ഡിസ്‌നി ലാന്‍ഡും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ചൈനീസ് പുതുവത്സരപ്പിറവിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.നാളെ നടത്താനിരുന്ന റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങ് ഇന്ത്യന്‍ എംബസിയും റദ്ദാക്കി.സെന്‍ട്രല്‍ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങള്‍ അടച്ചിട്ടു. വുഹാന്‍, ഷുവാഹ്ഗാങ്, ഊജൗ, ചിബി, ഷിജിയാങ് നഗരങ്ങളാണ് അടച്ചിട്ടത്.നാലുകോടിയോളംപേരാണ് ഈ നഗരങ്ങളില്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നത്.ചൈനക്ക് പുറമെ അയല്‍ രാഷ്ട്രങ്ങളായ ജപ്പാന്‍, തായ്‌ലാന്‍ഡ്, തായ് വാന്‍, വിയറ്റ്‌നാം, സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലും അമേരിക്ക, സൗദി രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.കൊറോണ വൈറസ് യൂറോപ്പിലേക്കും പടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സില്‍ മൂന്ന് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Previous ArticleNext Article