Kerala, News

കൊറോണ വൈറസ്;കേരളത്തിൽ ജാഗ്രത തുടരുന്നു;വൈറസ് ബാധ സ്ഥിതീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു

keralanews corona virus alert continues in kerala and health condition of infected persons continues satisfactory

തിരുവനന്തപുരം:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു.കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആരോഗ്യമന്ത്രി അറിയിച്ചു.നിലവിൽ സംസ്ഥാനത്ത് 2421 പേരാണ് നിരീക്ഷണത്തിലുള്ളത്.2321 പേര്‍ വീട്ടിലും 100 പേര്‍ ആശുപത്രികളിലും.നിരീക്ഷണത്തില്‍ ഉള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയാക്കാതെ പുറത്ത് പോകരുതെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.അതേസമയം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ സ്കൂളുകളില്‍ പഠനയാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.കൊറോണ വൈസുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഏഴ് പേര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 191 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 1,043 പേര്‍ക്ക് ടെലിഫോണിലൂടെ കൗണ്‍സിലിംഗ് സേവനങ്ങള്‍ ലഭ്യമാക്കിയതായും മന്ത്രി അറിയിച്ചു. നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ വിദേശത്ത് പോകാന്‍ പാടില്ല. അവര്‍ക്ക് ജോലി സംബന്ധിച്ചോ മറ്റോ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.സംസ്ഥാന കണ്‍ട്രോള്‍ റൂമും ജില്ല കണ്‍ട്രോള്‍ റൂമുകളും തമ്മില്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി. സംസ്ഥാന തലത്തിലും എല്ലാ ജില്ലകളിലും അവശ്യ മാനവവിഭവശേഷി ഉറപ്പു വരുത്താനായുള്ള ടീമുകളെ വിന്യസിച്ചു. വിമാനത്താവളത്തില്‍ പ്രത്യേക നിരീക്ഷണത്തിനു സംവിധാനങ്ങള്‍ ഒരുക്കിയതായും മന്ത്രി പറഞ്ഞു.സ്വകാര്യ ആശുപത്രികളിലും ഐ.എം.എ.യുമായി സഹകരിച്ച്‌ കിടക്കകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Previous ArticleNext Article