തിരുവനന്തപുരം:പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു.ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ കൂടി 826 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപ കൂടി 1618 രൂപയുമായി.നാല് ദിവസം മുന്‍പാണ് പാചകവാതക വില ഒടുവില്‍ വര്‍ധിച്ചത്. അന്ന് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഫെബ്രുവരിയില്‍ മൂന്ന് തവണ പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചിരുന്നു. എണ്ണയ്ക്കും പ്രകൃതി വാതകത്തിനും രാജ്യാന്തര തലത്തിലുണ്ടായ വില വർധനയാണ് വിലക്കയറ്റത്തിന് ആധാരമായി എണ്ണക്കമ്പനികള്‍ പറയുന്നത്.
Kerala, News
പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു;5 ദിവസത്തിനിടെ കൂടിയത് 50 രൂപ
Previous Articleപ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന് സ്വീകരിച്ചു