Kerala, News

നവകേരളം പണിയാൻ ധനസമാഹരണം;കണ്ണൂരിലെ മുഴുവൻ സർക്കാർ ഡോക്റ്റർമാരും ഒരു മാസത്തെ ശമ്പളം നൽകും

keralanews constructing new kerala govt doctors from kannur district will give their one months salary

കണ്ണൂർ:നവകേരളം പണിയാൻ ഒരു മാസത്തെ ശമ്പളം നൽകുക എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ തങ്ങളുടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പ്രഖ്യാപിച്ച് കണ്ണൂർ ജില്ലയിലെ സർക്കാർ ഡോക്റ്റർമാർ.സര്‍ക്കാര്‍ മേഖലയില്‍ ആകെ 430ലേറെ ഡോക്ടര്‍മാരാണ് ജില്ലയിലുള്ളത്.ഇവരെല്ലാം ഒരു മാസത്തെ ശമ്ബളം സംഭാവനയായി നല്‍കാന്‍ തീരുമാനിച്ചതായി ഇതുസംബന്ധിച്ച്‌ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന േയാഗത്തില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെയും ഓഡിറ്റ് വിഭാഗത്തിലെയും മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. ആകെ 68 പേരാണ് ഈ ഓഫീസുകളിലായി ഉള്ളത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെയും മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഇവര്‍ ആദ്യ ഗഡു ആഗസ്റ്റ് മാസത്തെ ശമ്ബളത്തോടൊപ്പം നല്‍കി.ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒരു മാസത്തെ് ശമ്ബളം സംഭാവന നല്‍കുന്നതിനുളള്ള സമ്മതപത്രം കഴിഞ്ഞ ദിവസം മന്ത്രി ഇ പി ജയരാജനെ ഏല്‍പ്പിച്ചിരുന്നു. ജില്ലയിലെ പെരിങ്ങോം-വയക്കര, മുഴക്കുന്ന്, മുണ്ടേരി, എരുവേശ്ശി, കാങ്കോല്‍-ആലപ്പടമ്ബ്, അഴീക്കോട്, കണ്ണപുരം, കരിവെള്ളൂര്‍-പെരളം, കുഞ്ഞിമംഗലം എന്നീ ഒൻപതു ഗ്രാമ പഞ്ചായത്തുകളിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒരു മാസത്തെ ശമ്പളം  സംഭാവന ചെയ്യാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.  ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തില്‍ പരമാവധി പിന്തുണ ജീവനക്കാര്‍ നല്‍കണം. ഓരോ ഉദ്യോഗസ്ഥനും കഴിയാവുന്നവരെ സംഭാവന ചെയ്യിക്കുന്നതിന് പ്രേരിപ്പിക്കണം. ഈ സംഭാവനക്ക് 100 ശതമാനം ആദായ നികുതിയിളവ് ലഭിക്കുന്നതാണ്. ജില്ലകളില്‍ 10 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ വെച്ച്‌ മന്ത്രിമാര്‍ സംഭാവന ഏറ്റുവാങ്ങാനാണ് നിശ്ചയിച്ചിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. ജില്ലയില്‍ പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. ജീവനക്കാരും അവരുടെ കടമ നിറവേറ്റാന്‍ മുന്നോട്ടുവരണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.

ഇതോടൊപ്പം പൊതുജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തണമെന്നാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ എന്നിവര്‍ക്കാണ് ജില്ലയുടെ ചുമതല. കണ്ണൂര്‍ ജില്ലയില്‍ കലക്ടറുടെ നേതൃത്വത്തില്‍ ‘എന്റെ ഒരു മാസം കേരളത്തിന്’ എന്ന പേരില്‍ ഒരു മാസത്തെ ശമ്പളം കേരളത്തെ പ്രളയക്കെടുതിയിൽ  നിന്ന് കരകയറ്റാനായി സംഭാവന നല്‍കാനുള്ള ക്യാമ്പയിൻ  നേരത്തെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ഉദ്യോഗസ്ഥര്‍ ആഗസ്ത് മാസത്തെ ശമ്പളം പൂര്‍ണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം തന്നെ നൽകിയിട്ടുണ്ട്.

Previous ArticleNext Article