India, News

കർണാടക വിധാൻ സൗധയ്ക്ക് മുൻപിൽ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം

keralanews congress leaders protest infront of karnataka vidhan sodha

ബെംഗളൂരു:കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപിയുടെ ബി എസ്‌ യെദ്യൂരപ്പ അധികാരമേറ്റതിന് പിന്നാലെ പരസ്യപ്രതിഷേധവുമായി കോണ്‍ഗ്രസ്-ജെഡിഎസ് എംഎൽഎമാർ രംഗത്തെത്തി. വിധാന്‍ സൗധയിലെ ഗാന്ധിപ്രതിമക്ക്‌ മുന്നിലാണ് പ്രതിഷേധം .ബിജെപി ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ്‌ ധര്‍ണ നടത്തുന്നത്‌.മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്,അശോക്‌ലോട്ട്,സിദ്ധരാമയ്യ എന്നീ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.വ്യക്തമായ കേവല ഭൂരിപക്ഷം ഉണ്ടായിട്ടും ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യത്തെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കാതെ കേവല ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാജ്ഭവന് മുന്നില്‍ തന്നെ പ്രതിഷേധം തുടങ്ങിയിരുന്നെങ്കിലും പിന്നീടത് വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമക്ക് മുന്നിലേക്ക് മാറ്റുകയായിരുന്നു.പ്രമുഖ കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം 78 കോൺഗ്രസ് എംഎൽഎമാരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.ഇന്നലെ റിസോര്‍ട്ടില്‍ എത്തിച്ച എംഎല്‍എമാരെ അവിടെനിന്നും വിധാന്‍ സൗധക്ക്‌ മുന്നിലെത്തിക്കുകയായിരുന്നു. ജെഡിഎസ്‌ എംഎല്‍എമാരും പ്രതിഷേധ ധര്‍ണയിലേക്കെത്തിയിട്ടുണ്ട്‌. അതേസമയം യെദ്യൂരപ്പയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹരജി നാളെ സുപ്രീംകോടതി പരിഗണിക്കും. നാളെ ഗവര്‍ണര്‍ക്ക് നല്‍കിയ പിന്തുണക്കത്ത് ഹാജരാക്കണമെന്ന് കോടതി ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്‌.

Previous ArticleNext Article