India, News

ബിജെപിക്ക് തിരിച്ചടി;ജാര്‍ഖണ്ഡില്‍ മഹാസഖ്യം കേവലഭൂരിപക്ഷം കടന്നു

keralanews congress jmm alliance won absolute majority in jharkhand election

റാഞ്ചി:ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം കേവലഭൂരിപക്ഷം കടന്നു.മഹാസഖ്യം ഇപ്പോള്‍ 43 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 27 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബി.ജെ.പിയാണ് നിലവിലെ ഏറ്റവും വലിയ ഒറ്റകക്ഷി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചു. ചെറുകക്ഷികളുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തി.സംസ്ഥാനത്തെ 81 മണ്ഡലങ്ങളിലേക്ക് അഞ്ചു ഘട്ടമായാണ് തെരഞ്ഞെടുപ്പു നടന്നത്. 237 സ്ഥാനാര്‍ത്ഥികളാണ് ഝാര്‍ഖണ്ഡ് നിയമസഭയിലേക്ക് ജനവിധി തേടിയത്. നവംബര്‍ 30, ഡിസംബര്‍ 16, ഡിസംബര്‍ 20 എന്നീ തിയ്യതികളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യമൊന്നാകെ പ്രതിഷേധം ശക്തിപ്പെട്ട പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമായിരിക്കും. 81 മണ്ഡലങ്ങളിലേക്ക് അഞ്ച് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. ബാബറി മസ്ജിദ് രാമജന്മഭൂമി സുപ്രീംകോടതി വിധിയും ദേശീയ പൗരത്വ ഭേദഗതി നിയമവുമൊക്കെ സജീവ പ്രചാരണ വിഷയങ്ങളായിരുന്നു ഇവിടെ.നിലവില്‍ ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും അഭിപ്രായപ്പെട്ടത്.

Previous ArticleNext Article