തിരുവനന്തപുരം:മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സെക്രെട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.പോലീസ് നടത്തിയ ലാത്തിചാർജിലും ജലപീരങ്കി പ്രയോഗത്തിലും പാറശാല മണ്ഡലം ജനറൽ സെക്രെട്ടറി വിപിൻ,സജി മണിനാട് എന്നിവർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.ജില്ലാ കമ്മിറ്റി മെമ്പർ സുമി പ്രശാന്തിനും പരിക്കേറ്റിട്ടുണ്ട്.ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഉച്ചയ്ക്ക് 12.30 ഓടെയാണ് പ്രവർത്തകർ പ്രകടനമായി എത്തിയത്. പോലീസ് ബാരിക്കേഡ് മറികടന്ന് മുന്നോട്ടു നീങ്ങാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
Kerala, News
മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സെക്രെട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
Previous Articleനിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍ അധികൃതർ