Kerala, News

പയ്യന്നൂർ കോളേജിൽ സംഘർഷം;അഞ്ചു വിദ്യാർത്ഥികൾക്ക് പരിക്ക്

keralanews conflict in payyannur college five students injured

പയ്യന്നൂർ:പയ്യന്നൂർ കോളേജിൽ ഉണ്ടായ സംഘർഷത്തിൽ അഞ്ചു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെ കെഎസ് യു പ്രവർത്തകരെ എസ്എഫ് ഐയുടെ പയ്യന്നൂർ കോളജിലെ ഗുണ്ടകൾ രാഷ്ട്രീയ വിരോധത്താൽ അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു.കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് കെ.ജയരാജ് ആവശ്യപ്പെട്ടു.എന്നാൽ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ചരിത്രവിജയം നേടിയ പയ്യന്നൂർ കോളജിലെ വിജയികളെ അനുമോദിക്കാനായുള്ള പരിപാടിയുടെ ഭാഗമായി പ്രകടനം നടത്തുന്നതിനിടയിൽ കെഎസ്‌യുപ്രവർത്തകർ ആക്രമിക്കുകയായിരുന്നവെന്ന് എസ്എഫ്ഐ ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.കെഎസ് യു ജില്ലാ ജനറൽ സെക്രട്ടറിയും പയ്യന്നൂർ കോളജ് മൂന്നാം വർഷ വിദ്യാർഥിയുമായ നവനീത് നാരായണൻ, യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയും ഒന്നാം വർഷ സുവോളജി വിദ്യാർഥിയുമായ സി.കെ.ഹർഷരാജ്, മുൻ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വർഷ സുവോളജി വിദ്യാർഥിയുമായ മാത്യു ഐസക് എന്നിവർക്കാണ് പരിക്കേറ്റത്.സാരമായി പരിക്കേറ്റ നവനീതിനേയും ഹർഷരാജിനേയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റുള്ളവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു.

Previous ArticleNext Article