
മലപ്പുറം: കുറ്റിപ്പുറത്ത് കുടിവെള്ളത്തിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപത്തെ പത്ത് കിണറുകളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പത്ത് ജില്ലകളിലും തദ്ദേശീയ മലമ്പനി സ്ഥിതീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു.സംസ്ഥാനത്ത് കോളറ ബാധിച്ച് ഒരാൾ മരിച്ചിട്ടുണ്ടെന്നും നാല് പേർക്ക് കോളറ സ്ഥിതീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞിരുന്നു.