Kerala, News

പ്ര​വാ​സി​ക​ളു​ടെ മ​ട​ക്ക​ത്തി​ന് ഇ​ള​വ്;കോവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വരാം

keralanews concession in return of expatriate expatriates living in countries without a covid test may wear the ppe kit

തിരുവനന്തപുരം:പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാൻ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമെന്ന നിബന്ധനയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നു.കോവിഡില്ല സര്‍ട്ടിഫിക്കറ്റിന്‍റെ കാര്യത്തില്‍ ഇളവ് നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.കോവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് പിപിഇ കിറ്റ് ധരിച്ച് വരാം.വിമാന കമ്പനികള്‍ ഇതിനായി സൌകര്യം ഒരുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവാസികള്‍ക്ക് മടങ്ങാനുള്ള സമയം ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ബഹ്റൈനും സൌദിയും ഒമാനും ട്രൂനാറ്റ് ടെസ്റ്റ് നടത്തുന്നില്ല. ഇതോടെ ഈ രാജ്യങ്ങളിലെ പ്രവാസികളുടെ കോവിഡ് ടെസ്റ്റ് അനിശ്ചിതത്വത്തിലായിരുന്നു. യുഎഇയില്‍ നിലവിലുള്ള റാപ്പിഡ് ടെസ്റ്റ് ഉപയോഗിക്കും. ഖത്തറിലുള്ളവര്‍ക്ക് ഇസ്തിറാഹ് ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ആണെങ്കില്‍ നാട്ടിലേക്ക് മടങ്ങാം. കുവൈത്തില്‍ വിമാനത്താവളത്തിലെ ആന്റിബോഡി ടെസ്റ്റ് പരിശോധന ഉപയോഗപ്പെടുത്താനാണ് നീക്കം.

Previous ArticleNext Article