ന്യൂഡൽഹി:രാജ്യത്തു ജൂലൈ 1 മുതൽ ജി എസ് ടി നടപ്പിലാക്കുന്നതോടെ പാചകവാതകത്തിന്റെയും നോട്ടുബുക്കുകൾ,ഇൻസുലിൻ,അഗര്ബത്തി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും.ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങൾക്കും ജി എസ് ടി കൗൺസിൽ നൽകിയിരിക്കുന്ന നികുതി നിലവിലുള്ളതിനേക്കാൾ കുറവാണ്.പരിഷ്കരിച്ച നികുതിയിൽ ജനങ്ങൾക്ക് സാധനങ്ങൾ ലഭ്യമാക്കേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്.പാൽ,പാലുല്പന്നങ്ങൾ,സുഗന്ധവ്യഞ്ജനങ്ങൾ,ഗോതമ്പ്,അരി,നൂഡിൽസ്,പഞ്ചസാര,ഉപ്പ് എന്നിവയ്ക്കും വിലകുറയും.ജി എസ് ടി നടപ്പിലാക്കുന്നതോടെ വില കുറയുന്ന ചില ഉത്പന്നങ്ങളുടെ ലിസ്റ്റ് ധനമന്ത്രാലയം ഇന്ന് പുറത്തുവിട്ടിട്ടുണ്ട്.ഇതനുസരിച്ചു മിനറൽ വാട്ടർ,സിമന്റ്,കൽക്കരി,മണ്ണെണ്ണ,എൽ പി ജി ,ടൂത്തപേസ്റ്റ്,കാജൽ,സോപ്പ്,ഡയഗണോസ്റ്റിക് കിറ്റുകൾ എന്നിവയുടെയും വില കുറയും.നികുതി വെട്ടിക്കുറച്ചിരിക്കുന്ന മറ്റു വസ്തുക്കൾ:സ്കൂൾ ബാഗുകൾ,കളറിംഗ് ബുക്കുകൾ,സിൽക്ക്,കമ്പിളി,തുണിത്തരങ്ങൾ,ചിലതരം കോട്ടൺ വസ്ത്രങ്ങൾ,ഹെൽമെറ്റ്,സ്പൂൺ,എൽ പി ജി സ്റ്റവ് എന്നിവ.
India
പാചക വാതകത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും
Previous Articleബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ നിർബന്ധമാക്കി