തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ഡൗൺ. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് നാളെയും അനുമതി നൽകിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ശനിയും ഞായറും സമ്പൂർണ്ണ ലോക്ഡൗണ്‍ നടപ്പാക്കുന്നത്.ഹോട്ടലുകളില്‍ പാഴ്സല്‍ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ പ്രവര്‍ത്തിക്കും. ഭക്ഷ്യോത്പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍ബൂത്തുകള്‍, മത്സ്യ, മാംസ വില്‍പ്പന ശാലകള്‍ എന്നിവ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ പ്രവര്‍ത്തിക്കും. സ്വകാര്യ ബസുകൾ ഓടില്ല. കെഎസ്ആർടിസി പരിമിത സർവീസുകൾ മാത്രമാണുണ്ടാവുക. നിർമാണമേഖലയിൽ ഉള്ളവർക്ക് മുൻകൂട്ടി പൊലീസ് സ്റ്റേഷനിൽ അറിയിച്ച് പ്രവർത്തിക്കാം. ക്ഷേത്രങ്ങൾ തുറന്ന് നിത്യപൂജകൾ നടത്തും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും നടപ്പാക്കും.