Kerala, News

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക് ഡൗണ്‍

keralanews complete lock down today in the state

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക് ഡൗണ്‍. ആരോഗ്യപരമായ അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് ജനങ്ങള്‍ക്ക് ഇന്ന് പുറത്തിറങ്ങാന്‍ അനുമതി നല്‍കിയിട്ടുള്ളത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും തുറക്കാം.കൊവിഡ് 19 പ്രതിരോധത്തിലുളള സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമുണ്ട്. മൂന്നാംഘട്ട ലോക്ക് ഡൗണിന്റെ ഭാഗമായി ഈ ഞായറാഴ്ച മുതല്‍ എല്ലാ ജനങ്ങളും ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു.അവശ്യ സാധനങ്ങള്‍, പാല്‍,പത്രം എന്നിവക്ക് ലോക്ക് ഡൗണ്‍ ബാധകമല്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കൊവിഡ് പ്രതിരോധത്തിലുളള സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പുറത്തിറങ്ങാം.മറ്റുള്ളവര്‍ക്ക് പൊലീസിന്റെ പാസ് നിര്‍ബന്ധമാണ്. ഹോട്ടലുകളില്‍ രാവിലെ 8 മണി മുതല്‍ രാത്രി 9 മണി വരെ പാര്‍സല്‍ സര്‍വ്വീസും രാത്രി 10 വരെ ഓണ്‍ലൈന്‍ പാര്‍സലും അനുവദിക്കും. ആളുകള്‍ക്ക് നടക്കാനും സൈക്കിള്‍ ഉപയോഗിക്കാനും അനുമതിയുണ്ട്.എന്നാല്‍ വാഹനങ്ങള്‍ അനാവശ്യമായി ഉപയോഗിക്കുന്നതിന് കര്‍ശന വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇനിയങ്ങോട്ട് മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ഞായറാഴ്ചകളിലും സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ അത് ആവര്‍ത്തിച്ച്‌ ഓര്‍മിപ്പിക്കുകയും ചെയ്തു.

Previous ArticleNext Article