തിരുവനന്തപുരം:സിഗ്നൽ ലംഘിച്ചതിന് ബൈക്ക് തടഞ്ഞതിന്റെ പേരിൽ പൊലീസുകാരെ എസ്എഫ്ഐ പ്രവർത്തകർ പൊതുനിരത്തിൽ വളഞ്ഞിട്ട് മർദിച്ചു.വിനയചന്ദ്രന്‍, ശരത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ക്ക് സാരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്.പാളയം യുദ്ധസ്മാരകത്തിനു സമീപം ബുധനാഴ്ച വൈകീട്ട് ആറിനാണ് സംഭവം നടന്നത്. ഇരുപതോളം എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടാണ് പൊലീസുകാരെ മര്‍ദിച്ചത്.ട്രാഫിക് സിഗ്നൽ ലംഘിച്ച് ‘യു ടേൺ’ എടുത്ത ബൈക്ക് ട്രാഫിക് പൊലീസുകാരനായ അമൽ കൃഷ്ണ തടഞ്ഞതാണ് പ്രശ്നത്തിന് തുടക്കം.പോലീസുകാരനുമായി തർക്കിച്ച ബൈക്ക് യാത്രക്കാരനായ യുവാവ് പോലീസിനെ യൂണിഫോമിൽ പിടിച്ചു തള്ളി.ഇതുകണ്ട് സമീപത്ത് നിൽക്കുകയായിരുന്ന പോലീസുകാരായ വിനയചന്ദ്രനും ശരത്തും പ്രശ്നത്തിൽ ഇടപെട്ടു.പിന്നീട് ബൈക്ക് യാത്രക്കാരനും പോലീസുകാരും തമ്മിൽ ഏറ്റുമുട്ടി.ഇതിനിടയിൽ യുവാവ് ഫോൺ ചെയ്ത് കൂട്ടുകാരെ വിളിച്ചു വരുത്തി.യൂണിവേഴ്സിറ്റി കോളേജിന് സമീപത്തു നിന്നും ഇരുപതോളം വരുന്ന എസ്എഫ്ഐ പ്രവർത്തകർ എത്തി രണ്ടുപോലീസുകാരെയും വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ട്രാഫിക് പോലീസ് അമൽ കൃഷ്ണയാണ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം നൽകിയത്.പോലീസ് എത്തിയപ്പോഴേക്കും വിദ്യാർഥികൾ രണ്ടുപോലീസുകാരെയും തല്ലി അവശരാക്കിയിരുന്നു. എഴുനേൽക്കാൻ പോലും കഴിയാതെ നിലത്തു കിടക്കുകയായിരുന്നു രണ്ടുപേരും.പോലീസ് അക്രമികളെ പിടികൂടി ജീപ്പിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ എസ്എഫ്ഐ നേതാക്കൾ സ്ഥലത്തെത്തി പോലീസിനെ ഭീഷണിപ്പെടുത്തി. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.കൂടുതൽ പ്രവർത്തകർ സ്ഥലത്തെത്തിയതോടെ പോലീസുകാർ പിന്മാറി.പിന്നീട് അവശരായ പൊലീസുകാരെ മറ്റൊരു ജീപ്പിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.അതേസമയം പൊലീസുകാരെ അക്രമിച്ച സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ബന്ധമില്ലെന്ന് എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ഷിജിത്ത് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളെജിലെ വിദ്യാര്‍ത്ഥികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാല്‍ അവര്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.