Food, News

വെളിച്ചെണ്ണയിൽ ഇതര ഭക്ഷ്യഎണ്ണകൾ ചേർക്കാനുള്ള ബ്ലെൻഡിങ് ലൈസൻസിന്റെ മറവിൽ വൻ തട്ടിപ്പ് നടക്കുന്നതായി പരാതി

keralanews complaint that selling coconut oil mixed with other edible oil using blending lisance

കണ്ണൂർ:വെളിച്ചെണ്ണയിൽ ഇതര ഭക്ഷ്യഎണ്ണകൾ ചേർക്കാനുള്ള അനുമതിയായ ബ്ലെൻഡിങ് ലൈസൻസിന്റെ മറവിൽ വൻ തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തൽ.വെളിച്ചെണ്ണയിൽ മറ്റ് ഭക്ഷ്യഎണ്ണകൾ ചേർത്ത ശേഷം വെളിച്ചെണ്ണയാണെന്ന് തെറ്റിദ്ധരിപ്പിച്ച്  വില്പന നടത്തിയാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.കേന്ദ്ര സർക്കാരിൽ നിന്നും നേടുന്ന ബ്ലെൻഡിങ് ലൈസൻസിന്റെ മറവിലാണ് ഈ തട്ടിപ്പ് നടത്തുന്നത്.വെളിച്ചെണ്ണയിൽ മറ്റ് ഭക്ഷ്യ എണ്ണകൾ ചേർത്താൽ പിന്നെ വെളിച്ചെണ്ണ എന്ന പേര് നൽകരുത്.ഇതിനു സസ്യഎണ്ണ എന്ന് പേരുനൽകണമെന്നാണ് നിയമം.എന്നാൽ കവറിനു പുറത്ത് നാളികേരത്തിന്റെ ചിത്രവും ഒറ്റനോട്ടത്തിൽ വെളിച്ചെണ്ണ എന്ന് തോന്നിക്കുന്ന ബ്രാൻഡ് നെയിമും നൽകിയാണ് കമ്പനികൾ ഈ എണ്ണകൾ വിപണിയിലെത്തിക്കുന്നത്.സംസ്ഥാനത്ത് വെളിച്ചെണ്ണ വില വൻ തോതിൽ ഉയർന്നപ്പോഴാണ് മായം ചേർക്കൽ വ്യാപകമായത്.ഇതിനെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന നടപടി സ്വീകരിച്ചതോടെ മായം ചേർത്തുള്ള കച്ചവടം കുറഞ്ഞു.പിന്നീടാണ് നിയമം മറികടക്കാൻ വെളിച്ചെണ്ണയിൽ ഇതര ഭക്ഷ്യ എണ്ണ ചേർത്ത് വിൽക്കാൻ അനുമതി നൽകുന്ന ബ്ലെൻഡിങ് ലൈസൻസുകൾക്കായി കമ്പനികൾ ശ്രമം തുടങ്ങിയത്.സംസ്ഥാനത്ത് വെളിച്ചെണ്ണ വില വൻ തോതിൽ ഉയർന്നപ്പോഴാണ് മായം ചേർക്കൽ വ്യാപകമായത്. ഇതിനെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന നടപടി സ്വീകരിച്ചതോടെ മായം ചേർത്തുള്ള കച്ചവടം കുറഞ്ഞു.പിന്നീടാണ് നിയമം മറികടക്കാൻ വെളിച്ചെണ്ണയിൽ ഇതര ഭക്ഷ്യ എണ്ണ ചേർത്ത് വിൽക്കാൻ അനുമതി നൽകുന്ന ബ്ലെൻഡിങ് ലൈസൻസുകൾക്കായി കമ്പനികൾ ശ്രമം തുടങ്ങിയത്.നിയമപരമായ ലൈസൻസുള്ളതിനാൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ഇതിനെതിരെ നടപടിയെടുക്കാനുമാകില്ല. കേരളത്തിലെ വെളിച്ചെണ്ണ വ്യാപാരത്തിനും നാളികേര കർഷകർക്കും തിരിച്ചടിയാണെന്നും ഈ വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും കേരള ഓയിൽ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തലത്ത് മുഹമ്മദ് ആവശ്യപ്പെട്ടു.

 

Previous ArticleNext Article