വയനാട്:വയനാട്ടിൽ രാഹുൽ ഗാന്ധി നടത്തിയ റോഡ് ഷോയില്‍ പാക് പതാക ഉപയോഗിച്ചതായി പരാതി ലഭിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടി.പരാതി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.കണ്ണൂര്‍ വളപട്ടണം സ്വദേശി കെ.എ ഷാജ് പ്രശാന്ത് ആണ് ഇത് സംബന്ധിച്ച പരാതി നൽകിയത്.ബി.ജെ.പി പ്രവര്‍ത്തകയായ അഡ്വ.പ്രേരണകുമാരി രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പാകിസ്ഥാന് പതാക വീശിയെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഈ വാര്‍ത്ത സത്യമാണെങ്കില്‍ പാകിസ്ഥാന് പതാക ഉപയോഗിച്ചതിന് കേസെടുക്കണമെന്നും അല്ലാത്തപക്ഷം തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച പ്രേരണകുമാരിക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Kerala, News
വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയില്‍ പാക് പതാക ഉപയോഗിച്ചതായി പരാതി;തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടി
Previous Articleകാസർകോഡ് ഇരട്ടക്കൊലപാതക കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി