Kerala, News

കണ്ണൂരിൽ സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി

keralanews complaint that lakhs were swindled by offering opportunity to act in movie in kannur

കണ്ണൂർ: സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി.പേരാവൂരില്‍ താമസിക്കുന്ന മനോജ് താഴെപുഴയില്‍, ഉരുവച്ചാലിലെ ചോതി രാജേഷ്, കോളയാട്ടെ മോദി രാജേഷ് എന്നിവര്‍ ഞങ്ങളെ പണം വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്നും സിനിമയുടെ മറവില്‍ ഇവര്‍ പല തെറ്റായ പ്രവര്‍ത്തനങ്ങളും നടത്തുന്നതായും പരാതിക്കാര്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.പേരാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീഷ്മ കലാസാംസ്‌കാരിക വേദി എന്ന സംഘടനയുടെ ഭാരവാഹികളാെണെന്നാണ് ഇവര്‍ പറഞ്ഞത്. സിനിമാരംഗത്ത് പല പ്രമുഖരുമായും ബന്ധമുണ്ടെന്നും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ ഇവര്‍, ഫോട്ടോകളും പത്രവാര്‍ത്തകളും കാണിച്ച്‌ വിശ്വസിപ്പിക്കുകയായിരുന്നു.ആദ്യം വടകരയിലും പിന്നീട് പേരാവൂര്‍, പെരളശ്ശേരി, ഇരിട്ടി, വേങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലും ഷൂട്ടിംഗ് നടത്തിയിരുന്നു. നടന്‍ ബോബന്‍ ആലുമൂടന്‍ ഉള്‍പ്പെടെയുള്ള പല ആര്‍ടിസ്റ്റുകളെയും കൊണ്ടുവന്നിരുന്നു. ബോബന്‍ ആലമൂടന്റെ മകളായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഒമ്പതോളം പെണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും ഇവര്‍ പണം കൈപ്പറ്റിയിട്ടുണ്ട്.പക്ഷെ സിനിമക്ക് കൃത്യമായ കഥയോ തിരക്കഥയോ മേക്കപ്പോ ഗാനങ്ങളോ ഒന്നും തന്നെയില്ലെന്ന് മനസ്സിലാക്കി ചോദ്യം ചെയ്തപ്പോള്‍ എല്ലാം ശരിയാക്കമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുകയായിരുന്നു. അഭിനയിപ്പിക്കുന്നതിനായി പലരില്‍ നിന്നും 25,000 മുതല്‍ തുക കൈപ്പറ്റിയിട്ടുണ്ട്. തുക തിരിച്ചു ചോദിച്ചുവെങ്കിലും ഒഴിവുകഴിവ് പറയുകയും ഇനിയും പണം തന്നാല്‍ മാത്രമെ പടം റിലീസാക്കാന്‍ കഴിയുകയുള്ളുമെന്നാണ് പറയുന്നതെന്ന് പരാതിക്കാർ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ രജനി എം വേങ്ങാട്, ഇ. വിനയകുമാര്‍, ശ്രീഷ്മ എന്നിവര്‍ പങ്കെടുത്തു.

Previous ArticleNext Article