കണ്ണൂർ:ആയിക്കര കടപ്പുറത്ത് ഐസിട്ട് മീൻ വിൽക്കുന്നതായി പരാതി.ഇത് കാരണം ഉപഭോക്താക്കൾക്ക് പുതിയ മീനിന് പകരം ഐസിട്ട പഴയ മീൻ വാങ്ങേണ്ടി വരുന്നതായാണ് പരാതി.കടലിൽ നിന്നും പിടിച്ചെടുത്തു നേരിട്ട് എത്തിക്കുന്ന മീൻ മാത്രമേ കടപ്പുറത്തു വിൽക്കാൻ പാടുള്ളൂ എന്നാണ് ഫിഷറീസ് വകുപ്പിന്റെ നിർദേശം.ഈ നിർദേശം ലംഘിച്ചു കൊണ്ടാണ് ഇവിടെ ഐസിട്ട മൽസ്യ വിൽപ്പന നടക്കുന്നത്. മാർകെറ്റിനകത്ത് മാത്രമേ ഐസിട്ട മീൻ വിൽക്കാൻ അനുമതിയുള്ളൂ.ഇതിനായി കോർപറേഷൻ ഉടമസ്ഥതയിൽ ആധുനിക സൗകര്യത്തിലുള്ള മാർക്കറ്റും നിലവിലുണ്ട്.ഇത്തരത്തിൽ ആയിക്കര മാർകെറ്റിൽ വിറ്റു തീരാത്ത മീനാണ് കടപ്പുറത്തെത്തിച്ചു വില്പന നടത്തുന്നതെന്നാണ് മൽസ്യവില്പനക്കാരുടെ പരാതി. ഐസിട്ട മീൻ വിലകുറച്ച് വിൽക്കുന്നത് കാരണം കടലിൽ നിന്ന് നേരിട്ടെത്തിക്കുന്ന മീൻ വാങ്ങാൻ ആളില്ലാതാകുന്നതായി മൽസ്യത്തൊഴിലാളികൾ പറയുന്നു.ഇതിനെതിരെ പരമ്പരാഗത ചെറുതോണി മത്സ്യബന്ധന തൊഴിലാളി സംരക്ഷണ സമിതി ഫിഷറീസ് വകുപ്പിനും സിറ്റി പൊലീസിനും പരാതി നൽകി