Sports

കോമൺവെൽത്ത് ഗെയിംസ്;ഇന്ത്യക്ക് മൂന്നാം സ്വർണ്ണം

keralanews commonwealth games india wins third gold medal

ഗോൾഡ് കോസ്റ്റ്:കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണ്ണം.ഭാരോദ്വഹനത്തിൽ സതീഷ് കുമാർ ശിംവലിംഗമാണ് രാജ്യത്തിന്‍റെ സുവർണ സ്വപ്നങ്ങൾക്ക് വീണ്ടും നിറംപകർന്നത്. പുരുഷന്മാരുടെ 77 കിലോ വിഭാഗത്തിലാണ് സതീഷിന്‍റെ നേട്ടം. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി. മൂന്ന് സ്വർണത്തിനു പുറമേ ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു ആണ് ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണ്ണം കരസ്ഥമാക്കിയത്.ഭാരോദ്വഹനത്തില്‍ വനിതകളുടെ 53 കിലോ വിഭാഗത്തില്‍ 195 കിലോ ഉയർത്തി സഞ്ജിത ചാനു  ഇന്ത്യക്ക് രണ്ടാം സ്വർണ്ണം നേടിക്കൊടുത്തു.പുരുഷന്‍മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ ഗുരുരാജ പൂജാരി വെള്ളിയും പുരുഷന്മാരുടെ 69 കിലോഗ്രാം വിഭാഗത്തിൽ ദീപക് ലാതർ വെങ്കലവും നേടി.

Previous ArticleNext Article