Kerala

നഴ്‌സുമാരുടെ സമരം നേരിടാൻ കണ്ണൂരിൽ നിരോധനാജ്ഞ

keralanews collector imposed section144 to face nurses strike

കണ്ണൂർ:കണ്ണൂരിൽ നഴ്‌സുമാരുടെ സമരത്തെ നേരിടാൻ ജില്ലാ ഭരണകൂടം ശക്തമായ നടപടികളിലേക്ക്.ഇതിന്റെ ഭാഗമായി സമരം നടത്തുന്ന ഒൻപതു ആശുപത്രികളുടെ പരിസരത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു.ആശുപത്രികളിൽ ജോലി ചെയ്യാനെത്തുന്ന നഴ്സിംഗ് വിദ്യാർത്ഥികളുടെ സുരക്ഷാ ഉറപ്പാക്കാനാണ് ഇത്.പതിനെട്ടു ദിവസമായി നഴ്സുമാർ നടത്തിവരുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.തിങ്കളാഴ്ച മുതൽ അഞ്ചു ദിവസത്തേക്ക് ജില്ലയിലെ നഴ്സിംഗ് കോളേജുകളിൽ അധ്യയനം നിർത്തണമെന്നും ഒന്നാം വർഷ വിദ്യാർഥികൾ ഒഴികെയുള്ള എല്ലാവരെയും സമരം നടക്കുന്ന ആശുപത്രികളിൽ വിന്യസിപ്പിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിൽ പറയുന്നു.ദിവസം 150 രൂപ ശമ്പളവും വാഹന സൗകര്യവും സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ വിദ്യാർത്ഥികൾക്ക് നൽകണം.വിദ്യാർഥികൾ ആശുപതിയിലേക്കു പോകുമ്പോൾ പോലീസ് സംരക്ഷണം നൽകണം.ഒപ്പം ആശുപത്രികൾക്കും പോലീസ് സുരക്ഷ നൽകണം.ഇവർക്കാവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ട അദ്ധ്യാപകർ നൽകണം.കൂടാതെ കളക്റ്റർക്കു റിപ്പോർട്ട് നൽകുകയും വേണം.ജോലിക്കു ഹാജരാകാത്ത വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുകയും ആവശ്യമെങ്കിൽ കോഴ്‌സിൽ നിന്നും പിരിച്ചു വിടുകയും ചെയ്യണമെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.

Previous ArticleNext Article