കൊച്ചി:തൃപ്തി ദേശായി ഇനിയും വിമാനത്താവളത്തിൽ തുടരുന്നതിൽ അതൃപ്തി അറിയിച്ച് കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്(സിയാൽ) അധികൃതർ. തൃപ്തിക്കെതിരായ പ്രതിഷേധം യാത്രക്കാരെയും പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. പ്രശ്നത്തില്‍ എത്രയും വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് സിയാല്‍ ആവശ്യപ്പെട്ടു. പൂനയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ തൃപ്തിക്കൊപ്പം ആറു യുവതികളും എത്തിയിട്ടുണ്ട്. തൃപ്തിക്ക് എതിരെ വിമാനത്താവളത്തിന് പുറത്ത് നാമജപങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.അതേസമയം ശബരിമല ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് തൃപ്തി ദേശായി.തൃപ്തി ദേശായിയുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. വാഹനവും താമസ സൗകര്യവും ഒരുക്കാന്‍ കഴിയില്ലെന്നും പോലീസ് തൃപ്തിയെ അറിയിച്ചു. സ്വന്തം നിലയില്‍ പോകാന്‍ തയാറാണ്. സുരക്ഷ നല്കാന് കഴിയില്ലെങ്കില്‍ പോലീസിന് വേണമെങ്കില്‍ പോകാമെന്നും തങ്ങള്‍ തിരികെ മടങ്ങില്ലെന്നും തൃപ്തി പറഞ്ഞു.