Kerala, News

പ്രവാസികളെ സ്വീകരിക്കാന്‍ പൂര്‍ണ്ണ സജ്ജമായി കൊച്ചി വിമാനത്താവളവും തുറമുഖവും; നെടുമ്പാശ്ശേരിയിൽ ആദ്യഘട്ടത്തില്‍ 10 വിമാനങ്ങളിലായി എത്തുക 2150 പേര്‍

keralanews Cochin airport and harbor fully equipped to receive expatriates 2150 passengers will reach in first phase in 10 flights

കൊച്ചി: പ്രവാസികളെ സ്വീകരിക്കാന്‍ പൂര്‍ണ്ണ സജ്ജമായി കൊച്ചി വിമാനത്താവളവും തുറമുഖവും. നെടുമ്പാശ്ശേരിയിൽ ആദ്യ ഘട്ടത്തില്‍ 10 വിമാനങ്ങളിലായി 2150 പേരാണ് എത്തുക. മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തിലാക്കാന്‍ 4000 വീടുകളും സജ്ജമാക്കിയിട്ടുണ്ട്.ആദ്യ ദിനം കേരളത്തിലേക്കെത്തുക നാല് വിമാനങ്ങളായിരിക്കും. ഇതില്‍ അബുദാബിയില്‍ നിന്നും ദോഹയില്‍ നിന്നുമുള്ള വിമാനങ്ങളാണ് കൊച്ചിയിലേക്ക് വരുന്നത്.രണ്ടു വിമാനങ്ങളിലുമായി 400 പേരെത്തും.കൈകള്‍ ഉള്‍പ്പെടെ ശുചിയാക്കിയശേഷം മാത്രമേ ഇവരെ എയറോ ബ്രിഡ്‍ജില്‍ നിന്ന് ടെര്‍മിനലിലേക്ക് കടത്തിവിടൂ. ബാഗേജും അണുവിമുക്തമാക്കും.ഇവിടെ നിന്നും നേരെ ഹെല്‍ത്ത് കൗണ്ടറിലേക്ക് മാറ്റും.തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച്‌ താപനില പരിശോധിക്കും.ചൂട് കൂടുതലോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കും.മറ്റുള്ളവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇതിനായി ഗ്രാമപഞ്ചായത്ത് പരിധിയില്‍ 2200 വീടുകളും മുനിസിപ്പാലിറ്റി പരിധിയില്‍ 2000 വീടുകളും കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്ന് ഡബിള്‍ ചേംബര്‍ ടാക്സി കാറുകളിലാകും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുക.ഒരു വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും പോയ ശേഷം വിമാനത്താവളം പൂര്‍ണ്ണമായും അണുവിമുക്തമാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിമാനത്താവള ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.മാലിദ്വീപില്‍ നിന്ന് കപ്പലില്‍ കൊച്ചിയിലെത്തുന്നവരെയും സമാന രീതിയില്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും.പരിശോധനയ്ക്കായി കൊച്ചി തുറമുഖത്ത് തെര്‍മല്‍ സ്കാനറക്കടം സ്ഥാപിച്ചു കഴിഞ്ഞു. നേരത്തെ തുറമുഖത്ത് ഇത്തരം സൗകര്യം കുറവായിരുന്നു. മാലിയില്‍ നിന്നടക്കം കൊച്ചിയിലേക്ക് നേവിയുടെ കപ്പലില്‍ പ്രവാസികളുമായി എത്തിക്കുന്ന സാഹചര്യത്തിലാണ് തുറമുഖത്തെ പരിശോധനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തിയത്.

Previous ArticleNext Article