തിരുവനന്തപുരം:കെഎസ്ആർടിസി പെൻഷൻ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ദിവസങ്ങൾക്കകം നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമ സഭയിൽ പറഞ്ഞു.മുടക്കമില്ലാതെ പെന്‍ഷന്‍ കൊടുക്കാന്‍ കഴിയുന്ന അവസ്ഥയിലേയ്ക്ക് കെഎസ്ആര്‍ടിസി മാറുകയാണെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആർടിസി പെൻഷൻ കുടിശ്ശിക സർക്കാർ ഏറ്റെടുക്കില്ലെന്നു മുഖ്യമന്ത്രി ചൊവ്വാഴ്ച നിയമസഭയിൽ പറഞ്ഞിരുന്നു.വരവിനേക്കാൾ കൂടുതൽ ചിലവ് വരുന്നതാണ് കെഎസ്ആർടിസി യിലെ പ്രതിസന്ധിക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Kerala, News
കെഎസ്ആർടിസി പെൻഷൻ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കുമെന്ന് മുഖ്യമന്ത്രി
Previous Articleസഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ചു കൊന്നു