കോഴിക്കോട്: വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യാപാരി വ്യവസായി എകോപന സമിതി പിന്മാറി.വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദിൻ ആണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണ് കടകള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിച്ചെതെന്ന് ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ സേതുമാധവന്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി വെള്ളിയാഴ്ച ചര്‍ച്ചക്ക് ക്ഷണിച്ചതായി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ പറഞ്ഞു. ചര്‍ച്ചക്ക് ശേഷമാകും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുക.മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിവന്ന സമരപരിപാടികളും താൽക്കാലികമായി നിർത്തിവെച്ചതായി നസറുദ്ദീൻ പറഞ്ഞു. കടകൾ തുറക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു ഉച്ചവരെ വ്യാപാരികൾ. ഇതിനിടെ കോഴിക്കോട് ജില്ലാ കളക്ടർ ഇവരുമായി ചർച്ച നടത്തിയെങ്കിലും ഇതും വിജയിച്ചില്ല. തുടർന്നാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്.ബാറുകളും ബിവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കാൻ അനുമതി നൽകിയിട്ടും കടകൾക്ക് മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കം രംഗത്ത് എത്തിയത്.മുഴുവൻ വ്യാപാര സ്ഥാപനങ്ങളും കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.