Kerala, News

വയനാട് ജില്ലയിൽ ശുചീകരണ യജ്ഞത്തിന് തുടക്കമായി

keralanews cleaning campaign started in waynad

വയനാട്‌:പ്രളയക്കെടുതിയിൽ തകർന്ന വയനാടിനെ പുനർനിർമിക്കുന്നതിനുള്ള ശുചീകരണ യജ്ഞത്തിന് തുടക്കമായി.കളക്‌ട്രേറ്റില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍, സ്ഥലം എംപി എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പേര്‍ പങ്കാളികളായി.ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് ശുചീകരണ യജ്ഞം നടക്കുന്നത്.സര്‍ക്കാര്‍ ജീവനക്കാര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള കാൽലക്ഷത്തോളം പേരാണ് യജ്ഞത്തില്‍ പങ്കെടുക്കുന്നത്. ഒരോ പ്രദേശങ്ങളിലും യജ്ഞത്തില്‍ പങ്കാളികളാവേണ്ടവരാരെന്ന് ജില്ലാ ഭരണകൂടം കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന വാര്‍ഡുകളിലാണ് ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാവുന്നത്. ഇ-വേസ്റ്റ്, പ്ലാസ്റ്റിക്ക് കുപ്പികള്‍, മറ്റ് പ്ലാസ്റ്റിക്കുകള്‍, ജൈവ മാലിന്യങ്ങള്‍ എന്നിവ വെവ്വേറെയാണ് ശേഖരിക്കുന്നത്. ശുചീകരണ യജ്ഞം വിവിധഘട്ടങ്ങളിലായി രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുമെന്നും ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.

Previous ArticleNext Article