Kerala, News

സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ജൂൺ 3 ന് ആരംഭിക്കും

keralanews classes from 1st standard to plus two will start from june 3rd

തിരുവനന്തപുരം:സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ജൂൺ 3 ന് ആരംഭിക്കും.സംസ്ഥാനത്ത് ആദ്യമായാണ് ഹയര്‍ സെക്കന്‍ററി ക്ലാസുകളും ജൂണ്‍ ആദ്യം തുടങ്ങുന്നത്.ഇതിനായി ഹയർ സെക്കന്ററി പ്രവേശന നടപടികൾ വേഗത്തിലാക്കും.ഈ മാസം 10 മുതൽ 16 വരെ പ്ലസ് വൺ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കും.കഴിഞ്ഞ വർഷം ജൂൺ നാലിന് നടന്ന ട്രയൽ അലോട്മെന്റ് ഇത്തവണ മെയ് 20ന് നടക്കും. ആദ്യ അലോട്മെന്റ് മെയ് 24ന് നടക്കും.കഴിഞ്ഞ വർഷം ഇത് ജൂൺ 11 നായിരുന്നു  നടന്നത്.രണ്ട് അലോട്മെന്റിലൂടെ ഹയർ സെക്കന്ററി പ്രവേശന നടപടികൾ പൂർത്തീകരിച്ച് ജൂൺ മൂന്നിന് ക്ലാസ് തുടങ്ങും.ഹയർ സെക്കന്ററി വരെ 203 അധ്യയന ദിനങ്ങളും വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ 226 അധ്യയന ദിനങ്ങളും ഉറപ്പ് വരുത്തുന്ന അക്കാദമിക് കലണ്ടറും വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. അടുത്ത വർഷം മുതൽ എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷകൾ ഏകീകരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

Previous ArticleNext Article