തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സിനിമാ ബന്ദ്.ജിഎസ്ടിയ്ക്കും ക്ഷേമനിധിയ്ക്കും പുറമേ വിനോദ നികുതികൂടി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.സമരത്തിന്റെ ഭാഗമായി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ന് തിയറ്ററുകൾ അടച്ചിടും.സിനിമാ ചിത്രീകരണം, വിതരണം, പ്രദർശനം എന്നീ മേഖലകളുടെ പ്രവർത്തനവും നിർത്തിവയ്‌ക്കും. കെ.എസ്.എഫ്.ഡി.സിയുടെ തിയറ്ററുകളോടും സമരത്തിൽ സഹകരിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.മൾട്ടിപ്ലസ് തിയറ്ററുകളും സമരത്തിൽ പങ്കെടുക്കും.ജിഎസ്ടിക്കു പുറമേ വിനോദ നികുതി കൂടി ഈടാക്കുന്നത് സിനിമ മേഖലയെ തകർക്കുമെന്നും,ജിഎസ്ടിക്കും പ്രളയ സെസിനും പുറമേ വിനോദ നികുതി കൂടി അധികമായി ഈടാക്കുന്നത് സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നുമാണ് കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്സിന്റെ നിലപാട്.ജിഎസ്ടി നിരക്ക് 28 ശതമാനമെന്നത് 18 ശതമാനമാക്കി കുറച്ചാണ് കേന്ദ്രം സിനിമാശാലകൾക്കും പ്രേക്ഷകർക്കും അനുകൂലമായ നിലപാട് സ്വീകരിച്ചത്.സിനിമ ടിക്കറ്റിനുണ്ടായിരുന്ന ജിഎസ്ടി നിരക്കുകൾ കുറച്ചതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന വിനോദ നികുതി സർക്കാർ പുനഃസ്ഥാപിച്ചിരുന്നു. സെപ്റ്റംബർ ഒന്നു മുതൽ വിനോദ നികുതി ഈടാക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ നിർദേശം.എന്നാൽ പതിനെട്ടിനോടൊപ്പം പത്തു ശതമാനം വിനോദനികുതി ചേർക്കുകയാണ് തദ്ദേശഭരണവകുപ്പ് ചെയ്തത്. ഇതിലൂടെ സിനിമ കാണുന്നവർക്ക് ലഭിക്കുമായിരുന്ന ആനൂകൂല്യവും ഇല്ലാതായി.സിനിമ ടിക്കറ്റിൽ ജി.എസ്.ടിക്ക് പുറമെ അഞ്ച് ശതമാനം വിനോദ നികുതിയും ഏർപ്പെടുത്തിയ നടപടി തിരുത്തിയില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു.
Kerala, News
സംസ്ഥാനത്ത് ഇന്ന് സിനിമാ ബന്ദ്;തീയേറ്ററുകൾ അടച്ചിടും
Previous Articleറഫാൽ കേസ്;പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി