
കണ്ണൂർ:കണ്ണൂർ ചിന്മയ മിഷൻ ആചാര്യ സ്വാമിനി അപൂർവാനന്ദ സരസ്വതി(58) സമാധിയായി.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അന്ത്യം സംഭവിച്ചത്. രണ്ടുമാസത്തോളമായി രോഗബാധിതയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വഞ്ചിയൂർ അത്താണി ലൈൻ എ.ആർ.എ 100 ഇൽ പരേതരായ ബി.പെരുമാൾ രാജിന്റെയും എസ്.സാവിത്രി രാജിന്റെയും മകളാണ്.ഗായത്രിരാജ് എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്.മുംബൈ സാന്ദീപനി സാധനാലയത്തിൽ സ്വാമി തേജോമയാനന്ദയുടെ ശിഷ്യയായാണ് സന്യാസം സ്വീകരിച്ചത്.അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വേദാന്തപഠനം നടത്തിയിട്ടുണ്ട്.തൃശൂർ,മലപ്പുറം,കണ്ണൂർ എന്നിവിടങ്ങളിലെ ചിന്മയ മിഷൻ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.കേരളം ചിന്മയ മിഷന്റെ വനിതാ സംഘമായ ദേവി ഗ്രൂപ്പിന്റെ സംസ്ഥാന കോ-ഓർഡിനേറ്ററാണ്.മൃതദേഹം ശനിയാഴ്ച രാവിലെ പത്തരയ്ക്ക് മണക്കാട് ചിന്മയ പദ്മനാഭയിൽ പൊതുദർശനത്തിനു വെയ്ക്കും.ശേഷം പതിനൊന്നു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.