Kerala, Uncategorized

കുട്ടികളെ തട്ടിക്കൊണ്ടു പോകൽ ഒരു തുടർക്കഥയാകുന്നു

ബാല്യത്തിൽ ഭിക്ഷ യാചിക്കുന്ന കുട്ടികൾ.
ബാല്യത്തിൽ ഭിക്ഷ യാചിക്കുന്ന കുട്ടികൾ.

തിരുവനന്തപുരം:ഓരോ വർഷങ്ങൾ കഴിയുന്തോറും കുട്ടികളെ കാണാതാകുന്ന റിപ്പോർട്ടുകൾ കൂടി വരികയാണ്.2011-ൽ 952,2012-ൽ 1079,2103-ൽ 1208,2014-ൽ 1229,2015-ൽ 1630 കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇന്നും ഒരു തുടർകഥ പോലെ തുടരുകയാണ്.

എന്നാൽ വാട്ട്സ്അപ്പിലൂടെയും മറ്റു സോഷ്യൽ മീഡിയകളിലൂടെയും പലപ്പോഴും കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്ന വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു.ശരിയായ സന്ദേശങ്ങൾ മാത്രമേ കൈമാറേണ്ടതുള്ളൂ.നമുക്ക് കിട്ടുന്ന സന്ദേശം ശരിയാണോ എന്നറിഞ്ഞതിന് ശേഷം മറ്റൊരാൾക്ക് ഫോർവേർഡ് ചെയ്താൽ സമൂഹത്തിൽ ഉണ്ടാകുന്ന ആവശ്യമില്ലാത്ത ടെൻഷൻ നമുക്ക് ഒഴിവാക്കാൻ കഴിയും.

മലപ്പുറത്ത് വ്യാജ വാർത്തകൾ വർദ്ധിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷന്റെ കുറിപ്പിൽ നിന്നും.
മലപ്പുറത്ത് വ്യാജ വാർത്തകൾ വർദ്ധിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷന്റെ കുറിപ്പിൽ നിന്നും.

നമ്മൾ തന്നെയാണ് കുട്ടികളെ തട്ടികൊണ്ട് പോകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത്.ശരിക്കും എന്തിനാണ് ഇവർ നമ്മുടെ പിഞ്ചു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്.അവരുടെ ആ ലക്ഷ്യങ്ങളെയാണ് നമ്മൾ തടയേണ്ടത്.

എന്തിനാണ് ഇവർ കുട്ടികളെ ഉപയോഗിക്കുന്നത് യാചനയ്ക്കും,അവയവ മാറ്റത്തിനും,സെക്സ് റാക്കറ്റിനുമൊക്കെ വേണ്ടിയാണ് നമുടെ പിഞ്ചോമനകളെ ഇവർ ഉപയോഗിക്കുന്നത്.

യാചനയെ പ്രോത്സാഹിപ്പിക്കുന്നത് നമ്മളല്ലേ?അതായതു നമ്മുടെ കുട്ടികളെ ഇങ്ങിനെ തെരുവിലേക്ക് അയക്കാൻ ഉള്ള കാരണക്കാർ നമ്മൾ തന്നെയാണ്.നമുക്ക് മുൻപിൽ വന്നു കൈനീട്ടുന്ന പിഞ്ചുക്കൽ അവർക്ക് വേണ്ടിയാണോ അത് ചെയ്യുന്നത്.അല്ല,അവരെ കൊണ്ട് ചിലർ അത് ചെയ്യിക്കുന്നതാണ്.എവിടെ നിന്നെങ്കിലും തട്ടികൊണ്ട് പോന്ന കുട്ടികൾ ആകില്ലേ അത്.ഇതി നമ്മൾ എന്തിന് പ്രോത്സാഹിപ്പിക്കുന്നു.അവർക്കു ഒരു നേരത്തെ ഭക്ഷണം വാങ്ങി കൊടുത്താൽ അത് അവർക്കു കിട്ടും.അല്ലാതെ പണം കൊടുത്ത് യാചനയെ പ്രോത്സാഹിപ്പിക്കരുത്.നമ്മുടെ മക്കളെ തട്ടി കൊണ്ട് പോകുന്ന ക്രൂരന്മാർ നമ്മുടെ പണം കൊണ്ട് തന്നെ വളർന്ന് പന്തലിക്കുന്നു.

പലപ്പോഴും ബസ് സ്റ്റാന്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും നമ്മൾ കാണുന്ന ഒരു കാഴ്ചയുണ്ട്.ഒരു സ്ത്രീയും അവരുടെ കെയിൽ തുണിയിൽ കിടത്തിയ ഒരു കുഞ്ഞും.നമ്മൾ രാവിലെ കാണുമ്പോഴും വൈകുന്നേരം കാണുമ്പോഴും ഒക്കെ ഈ കുഞ്ഞുങ്ങൾ ഉറങ്ങുകയാവും.ഇത്ര നിശബ്ദമായി ഏത് നേരവും ഉറങ്ങാൻ ഈ കുട്ടികൾക്ക് ഇവർ എന്താണ് നൽകിയത്.പലതരം മയക്കു മരുന്നുകളും നൽകി ഉറക്കി കിടത്തുന്ന ഈ കുഞ്ഞുങ്ങൾ ഇവരുടേതാണെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

പല തെരുവുകളും ഇന്ന് അറിയപ്പെടുന്നതു ‘ചുവന്ന തെരുവുകൾ’ എന്ന പേരിലാണ്.അധികാരികൾ അതിനെതിരെ കണ്ണടക്കുന്നത് കൊണ്ടാകാം അവിടെ അവർ അങ്ങിനെയുള്ള വ്യാപാരം നടത്തുന്നത്. പെൺകുട്ടികളെ വില്പന നടത്തി പണക്കാർക്ക് കാഴ്ച്ച വെക്കുന്നു.എത്ര മാത്രം വേദനാജനകമായ കാര്യങ്ങളാണ് നമ്മുടെ ചുറ്റും നടക്കുന്നത്.പ്രായ പൂർത്തി പോലുമാകാത്ത പെൺകുട്ടികളെ കാമഭ്രാന്തനമാരുടെ മുഞ്ഞിലേക്ക് എറിഞ്ഞു കൊടുക്കുകയല്ലേ ചെയ്യുന്നത്.എന്ത് കൊണ്ട് അധികാരികൾ ഇതിനെതിരെ മൗനം പാലിക്കുന്നു.

അവയവ ദാനത്തിന് വേണ്ടിയും ഇവർ കുട്ടികളെ ഉപയോഗിക്കുന്നു.എംബിബിഎസ് പഠിക്കുമ്പോൾ മെഡിക്കൽ എത്തിക്സ് എന്താണെന്ന് പഠിച്ച ഡോക്ടർമാർ തന്നെ ഇതിന് കൂട്ടു നിൽക്കുന്നു എന്നതാണ് ഏറെ ആശ്‌ചര്യം.

നമ്മൾ ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കേണ്ടതുണ്ട്.സമൂഹത്തിൽ നമ്മുടെ കൺമുൻപിൽ കുട്ടികൾക്ക് നേരെ നടക്കുന്ന അനീതികൾക്കെതിരെ നമ്മൾ കാത് കൂർപ്പിച്ചിരിക്കണം.കുറ്റക്കാരെ നീതി പീഠത്തിനു മുൻപിൽ എത്തിക്കണം.

images-48

 

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *