പുതിയങ്ങാടി:കുട്ടികൾ ഓമ്നി വാൻ കണ്ട മാത്രയിൽ തന്നെ ഓടുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ഇന്ന് പുതിയങ്ങാടി കർട്ടൺ തൊഴിലാളികൾ ഓമ്നി വാനിൽ എത്തിയത് കണ്ടു അവിടെ ഉണ്ടായിരുന്ന കുട്ടികൾ, തട്ടികൊണ്ടു പോകുവാൻ എത്തിയ സംഘമാണ് എന്ന് കരുതി ഓടുകയാണ് ഉണ്ടായത്.ഇത് കണ്ട നാട്ടുകാർ തെറ്റിദ്ധരിച്ച് തൊഴിലാളികളെ പിടികൂടി.
ഓമ്നി വാനിൽ എത്തിയവരെ നാട്ടുകാർ കൈയേറ്റം ചെയ്തു.പിന്നീട് പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് നിരപരാധികൾ ആണെന്ന് മനസ്സിലായത്. കർട്ടൻ പണി എടുത്തതിന്റെ പണം വാങ്ങുവാൻ വന്നതായിരുന്നു സംഘം.
നാട്ടിൽ തട്ടി കൊണ്ട് പോകൽ വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ സാധാരണമായിരിക്കുകയാണ്. പലപ്പോഴും ഓമ്നി വാൻ ആണ് ഇതിനു ഉപയോഗിക്കുന്നത് എന്നത് കൊണ്ടാകാം കുട്ടികൾ ഓമ്നി വാൻ കാണുമ്പോൾ തന്നെ ഭയപെടുന്നത്. ഓമ്നി വാൻ ഉടമസ്ഥരും ഡ്രൈവർമാരും ഇത്തരം സംഭവങ്ങളെ തുടർന്ന് ഭയചകിതരാണ്. തട്ടി കൊണ്ട് പോകൽ കൂടുന്നത് കൊണ്ട് ഇപ്പോൾ എടുത്ത് എവിടെയും പോകാൻ പറ്റാത്ത അവസ്ഥയാണ് എന്ന ദു:ഖത്തിലാണവർ.
കുറച്ചു ദിവസങ്ങൾക്കു മുൻപ് കാസർഗോഡ് നിന്നും ഉള്ള ഒരു വിദ്യാർത്ഥിയെ വീട്ടിൽ നിന്നും പഠന സ്ഥലത്തേക്കു മടങ്ങുന്ന വഴി കാണാതായിട്ടും ഇത് വരെ ഒരു വിവരവും ലഭിച്ചില്ല. ഇത്തരം സംഭവങ്ങൾ കേരളത്തിലുടനീളം നടക്കുന്നതായാണ് സോഷ്യൽ മീഡിയകൾ നൽകുന്ന സൂചന. കുട്ടികളെ സ്കൂളിലേക്ക് വിടാൻ മാതാപിതാകളിലും ഭയം ഉണ്ടായിരിക്കുന്ന ഈ സന്ദർഭത്തിൽ അധികൃതർ തന്നെ നേരിട്ട് ഇടപെടണമെന്നും വ്യാജ വാർത്തകളാണെങ്കിൽ അവ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി എടുക്കണം എന്നും തടിച്ചു കൂടിയ നാട്ടുകാർ ആവശ്യപ്പെട്ടു.