Kerala, News

പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനുള്ള മുഖ്യമന്ത്രിയുടെ ആകാശയാത്ര ആരംഭിച്ചു

keralanews chief minsters journey to visit flood affected areas started

തിരുവനന്തപുരം:പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യാത്ര തിരിച്ചു.ഹെലിക്കോപ്റ്റര്‍ മാര്‍ഗമാണ് സംഘം വെള്ളപ്പൊപ്പ ദുരിതം നേരിടുന്ന ജില്ലകളിലെത്തുന്നത്. രാവിലെ 7.45നാണ് സംഘം തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്.റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പം പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കും.ഇടുക്കി മേഖലയിൽ ആദ്യം സന്ദർശനം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും കാലാവസ്ഥ മോശമായതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടുക്കിയില്‍ ഇറക്കാനായില്ല. മുഖ്യമന്ത്രിക്ക് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ കട്ടപ്പനയില്‍ വൈദ്യുതി മന്ത്രി എം.എം.മണിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു.തുടര്‍ന്ന് മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചു.വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഇറങ്ങുന്ന സംഘം ദുരിതാശ്വാസ ക്യാമ്ബുകള്‍ സന്ദര്‍ശിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും. തുടർന്ന് കോഴിക്കോട്ടേക്ക് പോകും.4.45 ഓടെ കൊച്ചിയിലേക്ക് തിരിക്കുന്ന സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ആറരയോടെ തിരുവനന്തപുരത്തേക്ക് മടങ്ങും. മറ്റിടങ്ങളിൽ ആകാശ നിരീക്ഷണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Previous ArticleNext Article