Kerala

മാധ്യമ പ്രവർത്തകരോട് ഇറങ്ങിപ്പോകാൻ ആക്രോശിച്ച് മുഖ്യമന്ത്രി

keralanews chief minister shouted at media persons

തിരുവനന്തപുരം:തലസ്ഥാനത്തെ രാഷ്ട്രീയ സംഘർഷാവസ്ഥയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ചർച്ച റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി ശകാരിച്ചു പുറത്താക്കി.മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചർച്ച റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെയാണ് ‘കടക്കൂ പുറത്ത്’ എന്നാക്രോശിച്ചു കൊണ്ട് മുഖ്യമന്ത്രി ഇറക്കി വിട്ടത്.സമാധാന യോഗം റിപ്പോർട് ചെയ്യാൻ മാധ്യമ പ്രവർത്തകർക്ക് വിലക്കുണ്ടായിരുന്നില്ല.ഇവരെയെല്ലാം ആരാണ് ഇങ്ങോട്ടു കടത്തി വിട്ടതെന്ന് മുഖ്യമന്ത്രി അധികൃതരോട് തിരക്കുന്നുണ്ടായിരുന്നു.പുറത്തു പോകണമെന്നാവശ്യപ്പെട്ടപ്പോൾ മാധ്യമ പ്രവർത്തകർ ഓരോരുത്തരായി പുറത്തേക്കു പോകുമ്പോഴായിരുന്നു കടക്കു പുറത്ത് എന്ന് മുഖ്യമന്ത്രി വീണ്ടും കയർത്ത്.സി.പി.എം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.ഇവരെ കൂടാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ,ഓ.രാജഗോപാൽ,ആർ.എസ്.എസ് നേതാവ് പി.ഗോപാലൻകുട്ടി എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.ജസ്റ്റിസ് പി.സദാശിവന് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ചർച്ച.ചർച്ചയ്ക്കു ശേഷം സമാധാനത്തിനു പൊതു അഭ്യർത്ഥന നടത്തുമെന്ന് മുഖ്യമന്ത്രി ഗവർണ്ണർക്ക് ഉറപ്പു നൽകി.

Previous ArticleNext Article