പിണറായി:പിണറായി എകെജി സ്മാരക ഹയർ സെക്കണ്ടറി സ്കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്തു.ആധുനിക രീതിയിൽ സജ്ജീകരിച്ച 13 ക്ലാസ് മുറികളും രണ്ട് കമ്പ്യൂട്ടർ ലാബുകളും രണ്ട് ഓഫീസ് മുറികളുമാണ് പുതിയ കെട്ടിടത്തിലുള്ളത്. ബിപിസിഎൽ നൽകിയ സ്കൂൾ ബസിന്റെ താക്കോൽദാനവും പുതുതായി ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്റ്റിന്റെ ഉൽഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.ലോകത്തിലെ വികസിത രാജ്യങ്ങളിലെ കുട്ടികളോട് കിടപിടിക്കാനാകത്തക്കവണ്ണം നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് പൊതു വിദ്യാലയങ്ങൾ ശക്തിപ്പെടുത്താനുള്ള പരിപാടികളിലൂടെ സർക്കാർ ലക്‌ഷ്യം വെയ്ക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.പൊതു വിദ്യാലയ സംരക്ഷണ പ്രവർത്തനങ്ങളിൽ ഭാഗമാകുന്ന ഓരോരുത്തരും വരും തലമുറകൾക്ക് വേണ്ടിയുള്ള നിക്ഷേപമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.പി.കെ ശ്രീമതി എം.പി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗീതമ്മ,പി.ബാലൻ,വി.എ നാരായണൻ,സി.എൻ ചന്ദ്രൻ,കക്കോത്ത് രാജൻ,കെ.കെ പ്രദീപൻ,പ്രിൻസിപ്പൽ ആർ.ഉഷാനന്ദിനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.