India, News

ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങി

keralanews chief justice deepak misra retired from official duties

ന്യൂഡൽഹി:നിരവധി കേസുകളിൽ സുപ്രധാന വിധികൾ പുറപ്പെടുവിച്ച് വിവാദങ്ങളിൽ മൗനം പാലിച്ച് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങി.ഇന്നുവരെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധിയെങ്കിലും ഇന്ന് അവധിയായതിനാൽ ഇന്നലെ തന്നെ ചുമതലകൾ പൂർത്തിയാക്കുകയായിരുന്നു.ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ നേരിട്ട തിക്താനുഭവങ്ങൾ പരാമർശിക്കാതെ തനിക്കെതിരെയുള്ള ഭിന്നതകൾ പത്രസമ്മേളനം നടത്തി തുറന്നു പറഞ്ഞ രഞ്ജൻ ഗൊഗോയ്‌ക്കൊപ്പം കോടതിയിൽ ഒന്നിച്ചിരുന്നും വൈകുന്നേരത്തെ യാത്രയയപ്പ് സമ്മേളനത്തിൽ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് വേദിപങ്കിട്ടുമാണ് ദീപക് മിശ്ര കോടതിയിലെ തന്റെ അവസാന ദിനം പൂർത്തിയാക്കിയത്.അധികം നീളാത്ത കോടതി നടപടികൾക്ക് ശേഷം മാധ്യമ പ്രവർത്തകരുമായും അദ്ദേഹം സംസാരിച്ചു.ആധാർ കേസ് മുതൽ ശബരിമല സ്ത്രീപ്രവേശനം വരെയുള്ള നിർണായക കേസുകളിൽ ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞയാഴ്ച വിധിപറഞ്ഞിരുന്നു.ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗഗോയ് സത്യവാചകം ചൊല്ലി പുതിയ ചീഫ് ജസ്റ്റിസായി ചുമതല ഏല്‍ക്കും.ദീപക് മിശ്രക്കെതിരെ ജനുവരിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ 4 ജഡ്ജിമാരില്‍ ഒരാളായിരുന്നു ജസ്റ്റിസ് ഗഗോയ്.

Previous ArticleNext Article