തിരുവനന്തപുരം : എൽഡിഎഫ് സർക്കാരിന്‍റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ തികഞ്ഞ പരാജയമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എടുത്തു പറയാവുന്ന ഒരു നേട്ടവും ഈ സർക്കാരിനില്ല. എല്ലാ അധികാരവും മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കുന്ന സാഹചര്യമാണ് ഉള്ളത്. മന്ത്രിമാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മന്ത്രിസഭയുടെ പ്രവർത്തനത്തെ ബാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സർക്കാരിന്‍റെ നേട്ടങ്ങളാണ് എൽഡിഎഫ് ഉയർത്തിക്കാട്ടുന്നത്. അഴിമതിയില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണ്. ഇ.പി. ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചത് അഴിമതി നടത്തിയതിനാണെന്നും ചെന്നിത്തല പറഞ്ഞു.
Kerala
സർക്കാർ തികഞ്ഞ പരാജയമെന്ന് ചെന്നിത്തല
Previous Articleമറ്റൊരു മിന്നലാക്രമണത്തിന് ഇന്ത്യ തയ്യാറായേക്കുമെന്നു അഭ്യൂഹം