Kerala, News

എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷ സമയക്രമത്തില്‍ മാറ്റം

keralanews change in sslc plus two exam schedule

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റിവച്ച എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷ സമയക്രമത്തില്‍ വീണ്ടും മാറ്റം വരുത്തി സര്‍ക്കാര്‍.റമദാന്‍ ആരംഭിക്കുന്നതും ജെഇഇ പരീക്ഷകള്‍ നടക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് പരീക്ഷ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. റമദാന്‍ കാലത്ത് പകല്‍ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു.ഏപ്രില്‍ 15 മുതല്‍ നടത്താനിരുന്ന പരീക്ഷകളിലാണ് മാറ്റം. 15ന് നടക്കേണ്ട എസ്‌എസ്‌എല്‍സി സോഷ്യല്‍ സയന്‍സ് പരീക്ഷ 27 ലേക്ക് മാറ്റി. 27 ന് നടക്കേണ്ട കണക്കു പരീക്ഷ 19 ലേക്കും അന്നേ ദിവസത്തെ മലയാളം സെക്കന്റ് 29 ലേക്കും മാറ്റി. ഫിസിക്‌സ് 15നും, കെമിസ്ട്രി 21 നുമാണ് നടക്കുക.അതേസമയം ഹയര്‍ സെക്കന്റഡറി പരീക്ഷ 26 ന് അവസാനിക്കും. പതിനഞ്ചാം തീയതിക്ക് ശേഷമുള്ള പരീക്ഷകള്‍ രാവിലെയാണ് നടക്കുക.

എസ്.എസ്.എല്‍.സി പരീക്ഷയുടെ പുതുക്കിയ സമയക്രമം ഇങ്ങനെ:

ഏപ്രില്‍ 8- വ്യാഴാഴ്ച – ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് ഒന്ന് – ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ

ഏപ്രില്‍ 9 – വെള്ളിയാഴ്ച – തേര്‍ഡ് ലാംഗ്വേജ് – ഹിന്ദി/ ജനറല്‍ നോളേജ് – ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെ

ഏപ്രില്‍ 12- തിങ്കളാഴ്ച – ഇംഗ്ലീഷ് – ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ

ഏപ്രില്‍ 15- വ്യാഴാഴ്ച – ഫിസിക്‌സ് – രാവിലെ 9.40 മുതല്‍ 11.30 വരെ

ഏപ്രില്‍ 19- തിങ്കളാഴ്ച – കണക്ക് – രാവിലെ 9.40 മുതല്‍ 12.30 വരെ

ഏപ്രില്‍ 21 – ബുധനാഴ്ച – കെമിസ്ട്രി – രാവിലെ 9.40 മുതല്‍ 11.30 വരെ

ഏപ്രില്‍ 27 – ചൊവാഴ്ച – സോഷ്യല്‍ സയന്‍സ് – രാവിലെ 9.40 മുതല്‍ 12.30 വരെ

ഏപ്രില്‍ 28 – ബുധനാഴ്ച – ബയോളജി – രാവിലെ 9.40 മുതല്‍ 11.30 വരെ

ഏപ്രില്‍ 29 – വ്യാഴാഴ്ച – ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് രണ്ട് – രാവിലെ 9.40 മുതല്‍ 11.30 വരെ

Previous ArticleNext Article