Kerala, News

ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്;ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി യോട് സാവകാശം ആവശ്യപ്പെട്ട് വി.കെ. ഇബ്രാഹിം കുഞ്ഞ്

keralanews chandrika money laundering case v k ibrahim kunj asked more time to appear before ed for questioning

കൊച്ചി:ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി യോട് സാവകാശം ആവശ്യപ്പെട്ട് വി.കെ. ഇബ്രാഹിം കുഞ്ഞ്. പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പമാണ് ചോദ്യം ചെയ്യലിനായി വി.കെ. ഇബ്രാഹിം കുഞ്ഞിനേയും വിളിപ്പിച്ചിരുന്നത്. അന്വേഷണം റദ്ദാക്കാന്‍ ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.തന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് എന്നും ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ഇബ്രാഹിംകുഞ്ഞ് പറയുന്നു. കഴിഞ്ഞ വർഷം സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും ഇബ്രാഹിം കുഞ്ഞ് ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ 16ന് ഹാജരാകാനായിരുന്നു നിര്‍ദേശം. ഇതിനിടയിലാണ് അപ്പീലുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലില്‍ തീര്‍പ്പ് ഉണ്ടാകുന്നതുവരെ സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ തുടര്‍ നടപടികളും സ്റ്റേ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.ഹർജി തിങ്കളാഴ്ച ഹൈക്കോടതി ഡിവിഷൻബെഞ്ച് പരിഗണിച്ചേക്കും.

Previous ArticleNext Article