തിരുവനന്തപുരം:കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാദ്ധ്യത. ദേശീയ സമുദ്ര ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്. നാളെ രാത്രി പതിനൊന്നു മണി വരെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.കേരള തീരത്തോട് ചേര്‍ന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ട്. വേലിയേറ്റ സമയമായ രാവിലെ 7 മണി മുതല്‍ 10 മണി വരെയും വൈകീട്ട് 7 മണി മുതല്‍ 8 മണി വരെയും താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയരാനും കടല്‍ക്ഷോഭമുണ്ടാകാനും സാദ്ധ്യതയുണ്ട്. തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. 2.8 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരത്തള്ളല്‍ എന്ന പ്രതിഭാസമാണ് വലിയ തിരകള്‍ക്ക് ഇടയാക്കുന്നതെന്നും സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.