
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇതേ തുടര്‍ന്ന് നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇന്നലെയും മിക്ക ജില്ലകളിലും കനത്ത മഴ അനുഭവപ്പെട്ടിരുന്നു. ഓഗസ്റ്റ് നാലോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം അതിതീവ്ര മഴ പ്രവചിച്ചിട്ടില്ലെങ്കിലും മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരള, കര്‍ണാടക, ലക്ഷദ്വീപ് മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഓഗസ്റ്റ് മൂന്ന് വരെ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് വിലക്കിയിട്ടുണ്ട്.