തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ 28 വരെ കനത്ത മഴയ്ക്ക് സാധ്യത.25 ശതമാനം സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്തമഴ ഉണ്ടായേക്കാമെന്നാണ് പ്രവചനം. തുടര്‍ന്ന് ഇടുക്കിയിലും പാലക്കാട്ടും വയനാട്ടിലും വ്യാഴാഴ്ച വരെ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളില്‍ തിങ്കളാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്തും വയനാട് മാനന്തവാടിയിലും കനത്ത മഴ രേഖപ്പെടുത്തി. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളില്‍ തിങ്കളാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കര്‍ണാടകതീരത്ത് അറബിക്കടലിലും കര്‍ണാടകത്തിന്റെ ഉള്‍ഭാഗത്തും രണ്ട് അന്തരീക്ഷച്ചുഴികളുണ്ട്. അന്തരീക്ഷത്തിന്റെ ഉയര്‍ന്നതലത്തില്‍ ഒരു പ്രദേശത്തായി ശക്തമായ കാറ്റ് കേന്ദ്രീകരിക്കുന്നതാണ് അന്തരീക്ഷച്ചുഴി. ഇതിനുപുറമേ കര്‍ണാടകത്തിന്റെ വടക്കുമുതല്‍ കന്യാകുമാരിവരെ നീളുന്ന ന്യൂനമര്‍ദപാത്തിയും നിലവിലുണ്ട്. ഇടിമിന്നലോടെ മഴപെയ്യുന്നതിന് അനുകൂലമാണ് ഈ സാഹചര്യമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.